വിഷവാതകം ശ്വസിച്ച് 11കാരി മരിച്ചു
ഷാര്‍ജ: എയര്‍കണ്ടീഷനില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ച് 11 കാരി കൊല്ലപ്പെട്ടു. ഷാര്‍ജയിലാണ് സംഭവം. 12ാം നിലയില്‍ താമസിക്കുന്ന ഇന്ത്യക്കാരന്‍ പാറ്റകളെയും മറ്റും ഇല്ലാതാക്കാന്‍ ഉപയോഗിച്ച വിഷപദാര്‍ത്ഥമാണ് എയര്‍കണ്ടീഷനിലൂടെ പുറത്തേക്ക് വന്നതെന്ന് വ്യക്തമായിട്ടുണ്ട്.
ഇറാഖില്‍ നിന്നുള്ള ഫറായും മാതാവുമാണ് ഫഌറ്റില്‍ താമസിക്കുന്നത്. വിഷവാതകം ശ്വസിച്ചതിനെ തുടര്‍ന്ന് അവശനിലയിലായ രണ്ടു പേരെയും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. പെണ്‍കുട്ടി അല്‍പ്പ സമയത്തിനകം മരണത്തിന് കീഴടങ്ങി. മാതാവിന്റെ നിലയും ഗുരുതരമാണ്.
അപ്പാര്‍ട്ട്‌മെന്റില്‍ കൂറകളുടെയും പ്രാണികളുടെയും ശല്യം സഹിക്കാനാവാതെ നിരവധി തവണ പരാതിപ്പെട്ടെങ്കിലും കാര്യമുണ്ടായില്ലെന്നാണ് ഇന്ത്യക്കാരന്‍ പറയുന്നത്. സ്വന്തമായി പരിഹാരം കാണാനാണ് കമ്പനി നിര്‍ദ്ദേശിച്ചത്. ഇതു പ്രകാരം കെട്ടിടത്തിന്റെ വാച്ച്മാനാണ് വിഷപദാര്‍ത്ഥം കൊണ്ടുവന്നത്. ചൈനയില്‍ നിന്നു മറ്റുമെത്തുന്ന, യുഎഇ വിപണിയില്‍ ലഭ്യമല്ലാത്ത ഉത്പന്നമായിരുന്നു ഇതെന്ന് പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications