അവിഹിതബന്ധത്തില്‍ സ്ത്രീയ്ക്ക് 9മക്കള്‍
ഷാര്‍ജ: സ്ത്രീയ്ക്ക് നിയമാനുസൃതമല്ലാത്ത ഒമ്പത് മക്കള്‍. പല പുരുഷന്‍മാരുമായി ബന്ധം പുലര്‍ത്തുന്ന ഇവര്‍ അതില്‍ ചിലരെ വിവാഹം കഴിച്ചിരുന്നു. എന്നാല്‍ വിവാഹവുമായി ബന്ധപ്പെട്ട് യാതൊരു വിധ രേഖകളും നിയമ പരമായ രജിസ്‌ട്രേഷനും ഇവര്‍ സ്വന്തമാക്കിയിരുന്നില്ല. എന്തിനേറെ മക്കള്‍ക്ക് വിസയോ തൊഴിലോ പോലും ഇല്ലാത്ത അവസ്ഥയാണ് . 7 വയസ്സുമുതല്‍ 40 വയസ്സുവരെ പ്രായമുള്ള ഒന്‍പത് മക്കളാണ് ഇവര്‍ക്ക്. വിദ്യാഭ്യാസം പോലും ഇവരുടെ മക്കള്‍ക്ക് ലഭിച്ചിട്ടില്ല. തങ്ങള്‍ക്ക് അംഗീകൃതമായ തിരിച്ചറിയല്‍ രേഖകളും മറ്റും നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്ത്രീ അധികൃതരെ സമീപിച്ചിരിക്കുകയാണ്. നിലവില്‍ പല തരത്തിലും നിയമപരമായ ബുദ്ധിമുട്ടുകളും അവഗണനയും സത്രീയും കുട്ടികളും നേരിടുന്നുണ്ട്.

ഇവര്‍ക്കെതിരെയും മക്കള്‍ക്കെതിരെയും ഒട്ടേറെക്കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. മക്കള്‍ പലരും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. ഇവര്‍ക്ക് യാതൊരു വിധ താമസരേഖകളും ഇല്ലെന്നാണ് അധികൃതര്‍ പറയുന്നത്. ക്രിമിനല്‍ പശ്ചാത്തലമുള്ളതിനാല്‍ ഇവരുടെ മക്കള്‍ പലരും സ്‌കൂളുകളില്‍ നിന്നും പുറത്താപ്പെട്ടു. തനിയ്ക്ക് പ്രായം ചെന്നുവെന്നും ഇനി മക്കളെ സംരക്ഷിയ്ക്കാന്‍ കഴിയില്ലെന്നും പറഞ്ഞാണ് സ്ത്രീ സാമൂഹിക കാര്യ വകുപ്പിനെ സമീപിച്ചിരിയ്ക്കുന്നത്. തങ്ങള്‍ക്ക് രാജ്യത്ത് താമസിയ്ക്കുന്നതിന് ആവശ്യമായ സഹായങ്ങള്‍ നല്‍കണമെന്ന് ഇവര്‍ അധികൃതരോട് ആവശ്യപ്പെട്ടു.ഈ രീതിയില്‍ മുന്നോട്ടുള്ള ജീവിതം ദുസ്സഹമാണെന്നും സ്ത്രീ പറഞ്ഞു












Click it and Unblock the Notifications