Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിവി ദേഹത്ത് വീണ് പിഞ്ചുകുഞ്ഞ് മരിച്ചു

ഷാര്‍ജ: ടിവി മറിഞ്ഞ് വീണു എഴുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിച്ചു. മറ്റ് കുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെയാണ് അപകടം ഉണ്ടായത്. ഷാര്‍ജയിലാണ് സംഭവം

ജോര്‍ദാനി ദമ്പതിമാരുടെ കുഞ്ഞാണ് മരിച്ചത്. ടിവി വീണപ്പോള്‍ കുട്ടിയുടെ എല്ലുകള്‍ പൊട്ടിയതായും, ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നും അസ്പത്രി അധികൃതര്‍ പറഞ്ഞു. തയോട്ടിയും തകര്‍ന്നിരുന്നു.

Sharjah Map

അപകടം നടന്ന ഉടന്‍ തന്നെ മാതാപിതാക്കള്‍ കുട്ടിയെ അടുത്തുള്ള അല്‍ കാസിമി ആസ്പത്രിയില്‍ എത്തിച്ചു. അടിയന്തര ശസ്ത്രക്രിയ നടത്തിയങ്കിലും രണ്ട് മണിക്കൂറിന് ശേഷം കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

കഴിഞ്ഞ ആഴ്ചയില്‍ ശ്രീലങ്കയിലും സമാനമായ രീതിയില്‍ അപകടം നടന്നിരുന്നു. അന്ന് ഒന്നര വയസ്സുള്ള പെണ്‍കുട്ടിയാണ് മരിച്ചത്.

രക്ഷിതാക്കള്‍ കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധാലുക്കള്‍ ആകണമെന്ന് അപകടത്തിന്റെ പശ്ചാത്തലത്തില്‍ അല്‍ കാസിമി അസ്പത്രിയിലെ സര്‍ജന്‍ ഡോ.അബ്ദുള്‍ വാഹിദ് അല്‍ വാഹ്ദി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+