മുന്‍ഭര്‍ത്താവിനെ മര്‍ദ്ദിച്ച സ്ത്രീക്ക് പിഴ ശിക്ഷ
അബുദാബി:മുന്‍ ഭര്‍ത്താവിനെ ആക്രമിച്ച കേസില്‍ സ്ത്രീക്ക് 50000 ദിര്‍ഹം(എട്ട് ലക്ഷം രൂപ) പിഴ ശിക്ഷ. മുന്‍ഭര്‍ത്താവിനെ ജോലി സ്ഥലത്തെത്തിയാണ് ഇവര്‍ ആക്രമിച്ചത്. അബുദാബിയിലെ സിവില്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴത്തുക ഭര്‍ത്താവിന് കിട്ടും. ഇതുകൂടാതെ സ്ത്രീക്ക് ഒരുമാസത്തെ തടവ് ശിക്ഷയും മറ്റൊരു 700 ദിര്‍ഹം പിഴയും കോടതി വിധിച്ചിട്ടുണ്ട്.
മാസങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു വിവാഹമോചന കേസിന്റെ ബാക്കിയായിരുന്നു അടിപിടി. വിവാഹ മോചന കേസ് പരിഗണിച്ച കോടതി രണ്ട് പേര്‍ക്കും പിരിയാനുള്ള അനുമതി കൊടുത്തു. ജീവനാംശമായി നിശ്ചിത തുക മാസാമാസം സ്ത്രീക്കും കുഞ്ഞിനും കൊടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.
എന്നാല്‍ കേസുതീര്‍ന്നതോടെ ജീവനാശം കൊടുക്കുന്ന പരിപാടി മുന്‍ഭര്‍ത്താവ് നിര്‍ത്തി. ഇതില്‍ പ്രകോപിതയായയാണ് സ്ത്രീ മര്‍ദ്ദിച്ചത്.
തന്റെ കക്ഷിയെ മനപ്പൂര്‍വ്വം സ്ത്രീ അപമാനിക്കുകയായിരുന്നുവെന്ന് ഭര്‍ത്താവിന് വേണ്ടി ഹാജരായ വക്കീല്‍ പറഞ്ഞു. അയാളുടെ ജോലി സ്ഥലത്തെത്തി അസംഭ്യം പറഞ്ഞു. പിന്നെ ഷര്‍ട്ട് പിടിച്ചുവലിച്ചു. മര്‍ദ്ദിച്ചു. ഓഫീസിലെ മറ്റ് ജീവനക്കാരുടെ മുന്നില്‍ വച്ചായിരുന്നു ഈ സംഭവങ്ങളൊക്കെയും. ഇത് തന്റെ കക്ഷിക്ക് കടുത്ത മാനഹാനി ഉണ്ടാക്കിയെന്നും വക്കീല്‍ കോടതിയെ ബോധിപ്പിച്ചു. തുടര്‍ന്നാണ് കോടതി ശിക്ഷ വിധിച്ചത്.












Click it and Unblock the Notifications