Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായില്‍ ഫേസ് ബുക്ക് ബാര്‍ബര്‍ ഷാപ്പ് തുറന്നോ?

ദുബായ്: ഫേസ് ബുക്കിന് ദുബായില്‍ ബാര്‍ബര്‍ ഷാപ്പോ? ദുബായിലെ ഫേസ് ലുക്ക് എന്ന ബാര്‍ബര്‍ ഷാപ്പാണ് ഇപ്പോള്‍ അന്തര്‍ദേശീയ മാധ്യമങ്ങളില്‍ പോലും ചര്‍ച്ചചെയ്യുന്നത്. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ് ബുക്കിന്റെ അതേ ലോഗോയും അതേ രീതിയിലുള്ള എഴുത്തുമാണ് ഫേസ് ലുക്കിനും. ഒറ്റ നോട്ടത്തില്‍ ഫേസ് ലുക്ക്, ഫേസ് ബുക്ക് നടത്തുന്ന ബാര്‍ബര്‍ഷാപ്പാണെന്നേ തോന്നൂ. ഫേസ് ബുക്കിന് തങ്ങളുടെ ലോഗോയും ഫോണ്ടും ദുരുപയോഗം ചെയ്തതിന് സലൂണിനെതിരെ കേസ് കൊടുക്കാം. ഫേസ് ബുക്ക് എന്ന് എഴുതുന്ന വെള്ളയും കടും നീല നിറവുമാണ് ഫേസ് ലുക്കും ഉപയോഗിച്ചിരിയ്ക്കുന്നത്.

Face Book

സ്ഥാപനത്തിനെതിരെ നിയമപരമായ നടപടിയുമായി ഫേസ് ബുക്കിന് മുന്നോട്ട് പോകാന്‍ കഴിയും. എന്നാല്‍ ഫേസ് ബുക്കുമായി സാമ്യം തോന്നാന്‍ വേണ്ടിയല്ല ഇത്തരത്തില്‍ ഒരു നീക്കമെന്ന് സലൂണുമായി അടുപ്പമുള്ള വക്താവ് പറഞ്ഞു. എന്നാല്‍ ഈ വിഷയത്തെപ്പറ്റി പ്രതികരിയ്ക്കാന്‍ ബാര്‍ബര്‍ ഷാപ്പിന്റെ നടത്തിപ്പുകാര്‍ തയ്യാറായില്ല. ഇതിന് മുന്‍പും ദുബായില്‍ ഇത്തരത്തില്‍ പല പ്രമുഖ ബ്രാന്‍ഡുകളുടേയും പേരോട് കൂടിയ വസ്ത്രാലയങ്ങളും മറ്റും തുറന്നിട്ടുണ്ട്. എന്നാല്‍ പിന്നീട് ഇവ പേര് മാറ്റുകയായിരുന്നു. ഒരു കന്പനിയുടെ ലോഗോയോ പേരോ അവരുടെ അനുവാദമില്ലാതെ വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കാനോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും തരത്തിലോ ദുരുപയോഗം ചെയ്യാന്‍ പാടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+