പൊലീസുകാരനെ അനാശാസ്യത്തിന് ക്ഷണിച്ച യുവതിപിടിയില്‍
ദുബായ് : പൊലീസുകാരനെ അനാശാസ്യത്തിന് ക്ഷണിച്ച ഉക്രൈന്‍ ലൈംഗികത്തൊഴിലാളി അറസ്റ്റില്‍. ഇരുപത് കാരിയായ ഇവരെ യുഎഇ യില്‍ നിന്ന് നാടുകടത്തിയിയിരുന്നു.യുവതി കെട്ടിച്ചമച്ച തുര്‍ക്കി പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് വീണ്ടും രാജ്യത്ത് എത്തിയത്. പൊലീസ് ഡിക്ടറ്റീവിനെ അനാശാസ്യത്തിന് നിര്‍ബന്ധിച്ചതിനാണ് യുവതി അറസ്റ്റിലാകുന്നത്.

ഖാലിദ് ബിന്നിലെ ഒരുഹോട്ടലിന് മുന്നില്‍ അല്‍പ്പ വസ്ത്രധാരിയായി നിന്ന് യുവതി പുരുഷന്‍ മാരെ അനാശാസ്യത്തിന് നിര്‍ബന്ധിക്കുകയായിരുന്നു. ഇതിനിടയില്‍ യുവതിയെ കുടുക്കാനെത്തിയ പൊലീസ് കാരനെയും ഇവര്‍ അനാശാസ്യത്തിന് നിര്‍ബന്ധിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തു.
പിടിയിലായ യുവതിയുടെ ബാഗ് പരിശോധിച്ചതില്‍ നിന്നും ഗര്‍ഭനിരോധന ഉറകളും ടര്‍ക്കിഷ് പാസ്‌പോര്‍ട്ടും കണ്ടെത്തി. ഇതില്‍ യുവതിയുടെ ചിത്രവും ഉണ്ടായിരുന്നു. തുടര്‍ന്ന് നടന്ന ചോദ്യംചെയ്യലില്‍ പാസ്‌പോര്‍ട്ട് കെട്ടിച്ചമച്ചതാണെന്ന് സമ്മതിച്ചു. ലൈംഗികവൃത്തി നടത്തിയതിനാണ് ഇവരെ നാട് കടത്തിയത്. കേസിന്റെ വിധി ജൂലൈ 14 ന് പ്രഖ്യാപിക്കും.


Click it and Unblock the Notifications