കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഷണം; 3 അറബ് യുവതികള്‍ പിടിയില്‍

  • By Meera Balan
Google Oneindia Malayalam News

ദുബായ്: മോഷണത്തിന് വേണ്ടി മാത്രം വിസിറ്റിംഗ് വിസയില്‍ രാജ്യത്ത് എത്തിയ മൂന്ന് സത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. താല്‍ക്കാലിക വിസയില്‍ രാജ്യത്ത് എത്തുന്ന ഇവര്‍ മൊബൈല്‍ കടകളും മറ്റും കേന്ദ്രീകരിച്ചാണ് മോഷണം നടത്തുന്നത്. ഇത്തരം ഒട്ടേറെ പരാതികള്‍ പൊലീസിന് ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് സ്ത്രീകളെ പിടികൂടിയത്.

Dubai

സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേന കടകളില്‍ എത്തുന്ന ഇവര്‍ അവിടെ നിന്നും പല തരം വസ്തുക്കളും മോഷ്ടിയ്ക്കുക പതിവായിരുന്നു. മൊബൈല്‍ ഫോണുകളാണ് ഇത്തരത്തില്‍ മോഷ്ടിയ്ക്കുന്നത്. ദുബായില്‍ നിന്നുമാത്രമല്ല മറ്റ് പല രാജ്യങ്ങളില്‍ നിന്നും മോഷണം നടത്തിയതായി ഇവര്‍ പൊലീസിനോട് സമ്മതിച്ചു. പിടിയിലായ സ്ത്രീകളുടെ പക്കല്‍ നിന്നും വിലകൂടിയ വിവിധയിനം മൊബൈല്‍ ഫോണുകള്‍ പൊലീസ് കണ്ടെടുത്തു

പ്രതികള്‍ കുറ്റം ഏറ്റ് പറഞ്ഞതായും പൊതു വിചാരണയ്ക്ക് ഇവരെ ഹാജരാക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇത്തരത്തില്‍ വിസിറ്റിംഗ് വിസയില്‍ രാജ്യത്ത് എത്തി മോഷണം നടത്തി കടന്നുകളയുകയായിരുന്നു ഇവരുടെ പതിവ്. എന്നാല്‍ ഇവരുടെ വ്യക്തിഗത വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല.പ്രാദേശിക മാധ്യമങ്ങളാണ് മോഷണ വാർത്ത പുറത്ത് വിട്ടത്.

English summary
Three Arab women who specialised in lifting from shops have been arrested by Ajman Police.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X