14മത്തെനിലയില്‍ നിന്ന് വീണ് 2വയസ്സുകാരി മരിച്ചു
ഷാര്‍ജ: പതിനാലാമത്തെ നിലയില്‍ നിന്ന് വീണ് രണ്ട് വയസ്സുകാരി മരിച്ചു. ഷാര്‍ജയിലെ ഒരു ഫ്ളാറ്റിന്‍റെ മുകളിലത്തെ നിലയില്‍ നിന്നാണ് പിഞ്ച് കുഞ്ഞ് താഴേയ്ക്ക് വീണ് മരിച്ചത്. മംമസാര്‍ തടാകത്തിനരികെയാണ് സംഭവം നടക്കുന്നത്. ഇറാനില്‍ നിന്നുള്ളവരാണ് കുട്ടിയും കുടുംബവും. ആഗസ്റ്റ് 21 നാണ് സംഭവം നടക്കുന്നത്.ബുധനാഴ്ച ഉച്ചയ്ക്ക് 1.47 നാണ് ഷാര്‍ജ പൊലീസിന് അപകടവിവരം ലഭിയ്ക്കുന്നത്. വീടിന്റെ ജനലിന് സമീപം ഫര്‍ണിച്ചറില്‍ നില്‍ക്കുകയായിരുന്നു കുട്ടിയെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ജനാലയിലൂടെ തല പുറത്തേയ്ക്കിടുകയും ഫര്‍ണിച്ചറില്‍ നിന്ന് ബാലന്‍സ് തെറ്റുകയും താഴേയ്ക്ക് വീഴുകയുമായിരുന്നു പെണ്‍കുട്ടി.

പെണ്‍കുട്ടിയുടെ അതിദാരുണമായ മരണത്തെ പൊലീസ് അപലപിച്ചു. കുട്ടികളെ അശ്രദ്ധമായി നോക്കുന്നത് കൊണ്ടാണ് ഇത്തരത്തിലുള്ള അപകടങ്ങള്‍ ഉണ്ടാകുന്നതെന്നും പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയേയും മാതാപിതാക്കളേയും പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഷാര്‍ജയുലും മറ്റും ഇത്തരത്തില്‍ കുട്ടികള്‍ മരിയ്ക്കുന്നത് കുറവണ്. 14 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുടെ സുരക്ഷയ്ക്ക് അധികൃതര്‍ അതീവ ശ്രദ്ധ പുലര്‍ത്താറുണ്ട്. പെണ്‍കുട്ടികളുടെ സുരക്ഷയ്ക്കും രാജ്യം വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ട്.












Click it and Unblock the Notifications