ദുബായ്: ദുബായില്‍ 4.2 കിലോഗ്രാമോളം കറുപ്പ് പിടികൂടി. ദുബായ് കാര്‍ഗോ വില്ലേജിലെ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് മയക്കുമരുന്നായ കറുപ്പ് പിടികൂടിയത്. അഞ്ച് ബാഗുകളിലായി അയച്ച കാര്‍ഗോയാണ് കസ്റ്റംസ് പിടികൂടിയത്. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ദുബായ് വഴി കറുപ്പ് പാശ്ചാത്യ രാജ്യങ്ങളിലേയ്ക്ക് കടത്താനുള്ള ശ്രമമായിരുന്നെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മയക്കുമരുന്ന് പിടികൂടുന്നതിന് വേണ്ടി കസ്റ്റംസ് രൂപീകരിച്ച 'ഫ്‌ളൈയിംഗ് ഓപിയം ബാഗ്‌സ്' എന്ന ഗ്രൂപ്പിലെ ഉദ്യോഗസ്ഥരാണ് കള്ളക്കടത്ത് പിടികൂടിയത്.
കറുപ്പ് ചെറിയ ബാഗുകളിലാക്കി ഒളിപ്പിച്ച് കടത്താന്‍ ശ്രമിയ്ക്കുകയായിരുന്നുവെന്ന് കസ്റ്റംസ് സെന്‍റേഴ്‌സ് മാനേജര്‍ സയീദ് അഹമ്മദ് അല്‍ തായെര്‍ പറഞ്ഞു. പതിവ് ക്ളിയറന്‍സ് നടപടികള്‍ക്കിടയിലാണ് സംശായസ്പദമായി സാഹചര്യത്തില്‍ ബാഗുകള്‍ ഉദ്യോഗ്‌സഥര്‍ കണ്ടെത്തിയത്. ഇതിനെത്തുടര്‍ന്ന് എക്‌സ് റേ സിവൈസ് ഉപയോഗിച്ച് ബാഗുകള്‍ പരിശോധിച്ചു
മയക്കുമരുന്നു തന്നെയാണ് ബാഗുകളിലെന്ന് ഉറപ്പ് വരുത്തുന്നതിനായി ഉദ്യോഗസ്ഥര്‍ ഡോഗ് സ്‌കാഡിന്റേയും മൊബൈല്‍ ലാബോറട്ടറിയുടേയും സഹായം തേടി. അതോടെയാണ് മയക്കുമരുന്ന് കറുപ്പ് തന്നെയാണെന്ന് ഉറപ്പിച്ചത്. എന്നാല്‍ ഇത് എവിടെ നിന്നാണ് ദുബായിലേയ്ക്ക് അയച്ചതെന്നും മറ്റുമുള്ള വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ പുറത്ത് വിട്ടിട്ടില്ല.
Inspectors of Dubai Customs in Dubai Cargo Village thwarted attempt to smuggle around 4.2 kg of narcotic opium which was hidden inside five small handbags shipped in a postal parcel.