കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പീഡനം; കാമുകന് 8ലക്ഷം രൂപ പിഴ, കാമുകി ഹാപ്പി?

  • By Meera Balan
Google Oneindia Malayalam News

അബുദാബി: കാമുകിയെ ശാരീരിക പീഡനത്തിന് ഇരയാക്കി യുവാവിനോട് എട്ട് ലക്ഷം രൂപ പിഴയടയ്ക്കാന്‍ അബുദാബി ക്രമിനല്‍ കോടതി വിധിച്ചു. കാമുകിയെ മര്‍ദ്ദിയ്ക്കുകയും, തീപ്പൊള്ളേലേല്‍പ്പിയ്ക്കുകയും ചെയ്തതിനാണ് യുവാവിനെ ശിക്ഷിച്ചത്. യുവാവ് കഴിഞ്ഞ നാല് മാസങ്ങളായി ജയിലില്‍ ആയിരുന്നു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതില്‍ നിന്നും ശാരീരിക പീഡനത്തിന് ഇരയാക്കപ്പെട്ടതായി കണ്ടെത്തി.

Domestic Violence

അബുദാബിയില്‍ വച്ചാണ് പെണ്‍കുട്ടി യുവാവിനെ പരിചയപ്പെടുന്നത്. യുവാവണ് പെണ്‍കുട്ടിയ്ക്ക് വാടകയ്ക്ക് താമസിയ്ക്കാന്‍ വീടെടുത്ത് നല്‍കിയത്. ആദ്യം ഇരുവരും തമ്മില്‍ സൗഹൃദത്തിലായിരുന്നെങ്കിലും പിന്നീട് പ്രണയത്തിലാവുകയും ഒരുമിച്ച് ജീവിയ്ക്കാന്‍ തുടങ്ങുകയും ചെയ്തു. എന്നാല്‍ പിന്നീട് യുവതിയുടെ ജീവിത നിലവാരത്തിനനുസരിച്ച് അവരെ സംരക്ഷിയ്ക്കാന്‍ കഴിയാതെ വന്നതോടെ ഇവര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചു. യുവാവ് സ്ഥിരമായി പെണ്‍കുട്ടിയെ മര്‍ദ്ദിയ്ക്കാന്‍ തുടങ്ങി.

പെണ്‍കുട്ടിയുടെ പരാതി സത്യമാണെന്ന് ബോധ്യപ്പെട്ട കോടതി യുവാവിന് പിഴചുമത്തുകയായിരുന്നു. മാധ്യമങ്ങളാണ് വാര്‍ത്ത പുറത്ത് വിട്ടത്. അറബ് രാജ്യങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിന്‍റെ ഭാഗമായി പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കുന്നത് കര്‍ശനമാക്കിയിട്ടുണ്ട്. 14 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ സുരക്ഷയ്ക്കും രാജ്യം പ്രത്യേക പരിഗണന നല്‍കുന്നുണ്ട്.

English summary
A civil court in Abu Dhabi ordered a man to pay Dh50,000 damages to his girlfriend after he was found guilty of beating her up and torturing her with a hot object.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X