അപരിചിതര്‍ ദേഹത്ത് തുപ്പിയാല്‍ ,പോക്കറ്റടി?
ഷാര്‍ജ: ഷാര്‍ജയില്‍ പോക്കറ്റടി കൂടുന്നു. തിരക്കേറിയ നഗരങ്ങള്‍, ഷോപ്പിംഗ് സെന്ററുകള്‍ എന്നിവിടങ്ങളിലാണ് പോക്കറ്റടി വളരെ കൂടുതല്‍. പുതിയ തന്ത്രങ്ങളാണ് പോക്കറ്റടിയ്ക്കായി പ്രയോഗിയ്ക്കുന്നത്. നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് ഇവര്‍ പണം മോഷ്ടിച്ച് കടക്കുന്നത്.കഴിഞ്ഞ ദിവസം ഷാര്‍ജയിലെ തിരക്കുള്ള ഒരു അണ്ടര്‍ പാസില്‍ വച്ച് ബംഗദേശിയുടെ പോക്കറ്റടിച്ചു. 50,000 രൂപയാണ് ബംഗ്ളാദേശിയ്ക്ക് നഷ്ടമായത്. ആഫ്രിക്കക്കാരാനാണ് പോക്കറ്റടിടിച്ചതെന്ന് കരുതുന്നത്. വളരെ നാടകീയമായിട്ടാണ് ഇയാള്‍ പണം കവര്‍ന്നത്. റോല്ല അണ്ടര്‍പാസില്‍ കഴിഞ്ഞ വെള്ളിയാഴ്ച (ആഗസ്റ്റ് 16) നാണ് ബംഗ്ളാദേശിയുടെ പോക്കറ്റടിയ്ക്കപ്പെട്ടത്.

ഇയാള്‍ നടന്നു പോകവെ എതിര് ദിശയില്‍ വന്ന ആഫ്രിയ്ക്കക്കാരനായ യുവാവ് ബംഗ്ളാദേശിയുടെ ട്രൗസറില്‍ അലക്ഷ്യമായി തുപ്പി.അതിനുശേഷം ട്രൗസര്‍ വൃത്തിയാക്കുന്നതിന് ബംഗ്ളാദേശിയെ സഹായിക്കാന്‍ ആഫ്രിക്കകാരന് ഒപ്പം കൂടി. അറിയാതെ തുപ്പിയതിന് ഇയാള്‍ മാപ്പ് പറയുകയും ചെയ്തു. അല്‍പ്പസമയത്തിനകം തന്നെ ആഫ്രിയ്ക്കകാരനും ബംഗ്ളാദേശിയും രണ്ട് വഴിയ്ക്ക് പിരിഞ്ഞു.
കടയില്‍ അവശ്യസാധനങ്ങള്‍ വാങ്ങാനെത്തിയ ബംഗ്ളാദേശി തന്റെ പഴ്സ് നോക്കുമ്പോഴാണ് പണം കാണാനില്ലെന്ന കാര്യം മനസിലായത്. സംഭവത്തിന് ദൃക്സാക്ഷികളുണ്ട് . അവരില്‍ നിന്നാണ് ആഫ്രിയ്ക്കന്‍ യുവാവാണ് മോഷണം നടത്തിയതെന്ന് മനസിലാക്കാന്‍ കഴിഞ്ഞത്. അന്‍പതിനായിരം രൂപയാണ് പോക്കറ്റടിച്ചത്. ഇയാളുടെ തിരിച്ചറിയല്‍ കാര്‍ഡും മറ്റും നഷ്ടമായി.
രാജ്യത്ത് സമാന സംഭവങ്ങള്‍ ആവര്ത്തിയ്ക്കുന്നതായും ഇത്തരത്തിലുള്ള ഒട്ടേറെ പരാതികള്‍ കിട്ടുന്നതായും പൊലീസ് പറഞ്ഞു. അപരിചിതര്‍ നിങ്ങളുടെ ദേഹത്ത് തുപ്പിയാല്‍ ശ്രദ്ധിയ്ക്കുക അത് ഒരു പക്ഷേ പോക്കറ്റടിയ്ക്കാനായിരിയ്ക്കും.
-
സ്വർണ വില വിഷുവിന് 80,000 രൂപയാകുമോ? ആഭരണപ്രേമികൾക്കൊരു ഹാപ്പി ന്യൂസ്..സ്വർണ വീഴും..പക്ഷെ.. -
സൗദി അറേബ്യയുടെ മര്‍മം നോക്കി അടിച്ച് ഇറാന്; തീഗോളം ഉയര്‍ന്നു, വരുമാനം കുത്തനെ ഇടിയും -
സ്വര്‍ണവില കുറഞ്ഞു; നേട്ടമാക്കാന്‍ ഉപഭോക്താക്കള്‍, ആഭരണം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടത്, പവന് വില -
അതിർത്തിയിലെ നദികളിലൂടെയുള്ള നുഴഞ്ഞുകയറ്റം തടയാൻ 'പാമ്പുകളും മുതലകളും';നിർദേശവുമായി ബിഎസ്എഫ് -
പരമോന്നത നേതാവ് മൊജ്താബ ഖാംനഇ അതീവ ഗുരുതരാവസ്ഥയിൽ! ഇറാനിൽ ഭരണ പ്രതിസന്ധി -
സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകൾ പ്രവാസികൾക്ക് ആശ്വാസമോ? -
അവസാന ലാപ്പിലും തരംഗ സൂചനയില്ല; മധ്യകേരളത്തിൽ യുഡിഎഫ് നില മെച്ചപ്പെടുത്തും -
സൗദി അറേബ്യയും ഇറാഖും മാറി നില്‍ക്കേണ്ടി വരും; ആ രാജ്യത്ത് നിന്ന് ക്രൂഡ് എത്തി, ഇന്ത്യ പ്രതീക്ഷയില്‍ -
ഇറാനിലെ തന്ത്രപ്രധാനമായ ഖാർഗ് ദ്വീപ് ആക്രമിച്ച് യുഎസ്; ഹോർമൂസിന് അരികിലെ എണ്ണ കേന്ദ്രമോ ലക്ഷ്യം? -
ഡാഷ് മോനെ രേവന്താ, മറുപടി വരുന്നുണ്ട്'; 'നീ പോ മോനെ വിജയ' പരാമർശത്തിൽ മുഖ്യമന്ത്രിയുടെ മറുപടി -
കാറ്റ് വലത്തോട്ട്-യുഡിഎഫ് വടക്കൻ വീരഗാഥ രചിച്ചേക്കും; മലപ്പുറം ‘ക്ലീൻ സ്വീപ്പി’ലേക്കോ? -
'നടി തൃഷ വ്യവസായിയെ വിവാഹം ചെയ്തു, 4 കുട്ടികളുണ്ട്, സിനിമ നിര്‍ത്തി, ഇനി എന്തെങ്കിലും ഉണ്ടോ?'












Click it and Unblock the Notifications