ദുബായ്: പ്രവാസികള്‍ക്ക് ഏറെ പ്രയോജനകരമായി ഹെല്‍ത്ത് കാര്‍ഡ് പുതുക്കി നല്‍കുന്നതിനും പുതിയവ അനുവദിയ്ക്കുന്നതിനുമുള്ള ഫീസ് ഘടന നിശ്ചയിച്ചു. പുതിയ ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നതിനും പഴയത് പുതുക്കുന്നതിനുമായി 8,000 രൂപയോളമാണ് ഫീസ് ഈടാക്കുന്നത്. ദുബായില്‍ താമസിയ്ക്കുന്ന മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ക്കും കുറഞ്ഞചെലവില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ ലഭ്യമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഹെല്‍ത്ത് കാര്‍ഡ് നല്‍കുന്നത്. ഷേയ്ഖ് മൊഹമ്മദ് ബിന്‍ അല്‍ മക്തൂം രാജാവാണ് ഫീസ് നിരക്ക് സംബന്ധിച്ച് വിവരം പുറത്ത് വിട്ടത്.
ഹെല്‍ത്ത് കാര്‍ഡുകള്‍ നഷ്ടപ്പെട്ട് പോയവര്‍ക്ക് 5,000 രൂപ ഫീസ് അടച്ചാല്‍ ഡ്യൂപ്ളിക്കേറ്റ് കാര്‍ഡ് ലഭിയ്ക്കും. ദുബായിലെ താമസക്കാരായ വിദേശികള്‍ക്കാണ് ഈ ഫീസ് നിരക്ക്. എത്രയും വേഗം ആരോഗ്യമന്ത്രാലയം നല്‍കുന്ന ഹെല്‍ത്ത് കാര്‍ഡുകള്‍ നേടിയെടുക്കാന്‍ ജനങ്ങളോട് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഒരു വര്‍ഷത്തേയ്ക്കാണ് ഹെല്‍ത്ത് കാര്‍ഡ് അനുവദിയ്ക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും അനുബന്ധ സ്ഥാപനങ്ങളിനല്‍ നിന്നും ഹെല്‍ത്ത് കാര്‍ഡിനായുള്ള അപേക്ഷകള്‍ ലഭിയ്ക്കും. പാസ്‌പോര്‍ട്ടിന്റെ കോപ്പി, സ്‌പോണ്‍സര്‍ നല്‍കുന്ന കവര്‍ ലെറ്റര്‍, വിസ കോപ്പി, പസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ അപേക്ഷ അയയ്ക്കുന്നതിന് ആവശ്യമുണ്ട്. സ്വദേശികള്‍ക്ക് നാല് വര്‍ഷത്തേയ്ക്കാണ് ഹെല്‍ത്ത് കാര്‍ഡ് അനുവദിയ്ക്കുന്നത്. ഓണ്‍ലൈന്‍ ആയും സേവനം ലഭ്യമാക്കാം.
A fee of Dh500 for issuing and renewing a health card for non-nationals of all ages. A fee of Dh300 will be levied for the issuance of a health card in lieu of a lost one.