കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുണ്ട്‌ ധരിച്ചയാളെ മെട്രോ ട്രെയിനില്‍ കയറ്റിയില്ല

Google Oneindia Malayalam News

Dubai Metro
ദുബായ്: വിസിറ്റിങ് വിസയില്‍ ദുബായിലെത്തിയ വൃദ്ധന് മുണ്ടുടുത്തതുകൊണ്ട് മെട്രോ ട്രെയിനില്‍ കയറാന്‍ സാധിച്ചില്ല. ഇന്ത്യയുടെ ദേശീയവേഷത്തില്‍ ഇത്തിസലാത്ത് മെട്രോ സ്‌റ്റേഷനിലെത്തിയ 67കാരനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞതായി മകള്‍ മധുമതിയാണ് പരാതിപ്പെട്ടത്.

മുണ്ട് ഇന്ത്യയിലെ പരമ്പരാഗത വേഷമാണെന്ന കാര്യം ആവുന്ന മട്ടിലെല്ലാം സുരക്ഷാ ഉദ്യോഗസ്ഥരോട് പറഞ്ഞു നോക്കിയെങ്കിലും അവര്‍ വഴങ്ങാന്‍ തയ്യാറായില്ല. അതുകൊണ്ട് തന്നെ സംഭവത്തിനു ശേഷം ഉദ്യോഗസ്ഥര്‍ക്കെതിരേ പരാതി നല്‍കുകയും ചെയ്തു.

ഏറ്റവും രസകരമായ കാര്യം. ഇതിനു മുമ്പ് പലതവണ മുണ്ടുടുത്ത് വൃദ്ധന്‍ മെട്രോയില്‍ യാത്ര ചെയ്തിട്ടുണ്ട്. മെട്രോയെ നിയന്ത്രിക്കുന്ന റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി പ്രത്യേക ഡ്രസ് കോഡും നിഷ്‌കര്‍ഷിക്കുന്നില്ല.

മുണ്ട് ശരീരഭാഗം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രമാണ്. എന്താണ് സംഭവിച്ചതെന്നറിയില്ല. ഇക്കാര്യത്തെ കുറിച്ച് അന്വേഷിക്കും. ഇത് തീര്‍ത്തും വ്യക്തിപരമായ ഒരു പ്രതികരണമാകാനാണ് സാധ്യത-ആര്‍ടിഎ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.

അറബ് പരമ്പരാഗത വേഷമുടുത്ത് ഇന്ത്യയിലെത്തുന്നവരെ ബസ്സിലും ട്രെയിനിലും കയറാന്‍ സമ്മതിച്ചില്ലെങ്കില്‍ എന്താകും സ്ഥിതി. തീര്‍ച്ചയായും പര്‍ദ്ദയിട്ടു നടക്കുന്ന ചില 'നാട്ടറബികളും' കുടുങ്ങും.

English summary
A 67-year-old Indian visitor to Dubai was stopped from getting on the Dubai metro, apparently for wearing dhoti, India's traditional dress.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X