ചെക്കുകളിലെ ഒപ്പ് മായ്ക്കാന്‍ 'മാജിക് പെന്‍' ?

സംഭവം നടക്കുന്നത് ഇങ്ങനെ. 2013 മെയ് 16 നാണ് കമ്പനി മാത്യുവിന് 97,034 രൂപയുടെ ചെക്ക് നല്‍കുന്നത്.എന്നാല്‍ ഇത് ബാങ്കില്‍ നല്‍കി രണ്ട് ദിവസത്തിന് ശേഷം പണമില്ലാത്തതിനാല്‍ ചെക്ക് മടങ്ങി. വ്യാപാരിയായ മാത്യു ജൂണില്‍ വീണ്ടും ചെക്കുമായി ബാങ്കിനെ സമീപിച്ചു. എന്നാല്‍ ചെക്കില്‍ ഒപ്പിട്ടിട്ടില്ലെന്ന് പറഞ്ഞ് മാത്യുവിന് പണം നല്‍കാന്‍ ബാങ്ക് തയ്യാറായില്ല. എന്നാല്‍ മുമ്പ് ഇതേ ബാങ്കില്‍ തന്നെ ഈ ചെക്ക് മാറാനൊരുങ്ങിയതിനാല്‍ അതിന്റെ പകര്‍പ്പ് ബാങ്കിന്റെ കൈവശം ഉണ്ടായിരുന്നു. അതില്‍ വ്യക്തമായി ഒപ്പ് പതിഞ്ഞിട്ടുണ്ടായിരുന്നു.
അതോടെ കമ്പനി തന്നെ കബളിപ്പിച്ചതാണെന്ന് തോന്നി മാത്യു പൊലീസിനും ഫോറന്‍സിക് വിഭാഗത്തിനും പരാതി നല്‍കി. ചെക്ക് നല്‍കിയ കമ്പനിയിലും അദ്ദേഹം വിവരം അറിയിച്ചു. എന്നാല്‍ കോടിക്കണക്കിന് രൂപയുടെ ഇടപാട് നടത്തുന്ന തങ്ങള്‍ക്ക് ഇത്തരത്തില്‍ വളരെ ചെറിയ ഒരു തുക തട്ടിയെടുക്കുന്നതിന് വേണ്ടി ക്രമക്കേട് നടത്തേണ്ട ആവശ്യം ഇല്ലെന്ന് കമ്പനി ഉടമ വ്യക്തമാക്കി.
ഒരുമാസത്തിനുള്ളില്‍ എങ്ങനെ ചെക്കിലെ ഒപ്പ് മാഞ്ഞുപോയി എന്നതിനെപ്പറ്റി ആര്‍ക്കും അറിയില്ല. എന്നാല്‍ ദുബായ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ മഷി വളരെ പെട്ടന്ന് തന്നെ ഇല്ലാതാകുന്ന തരത്തിലുള്ള പേനകള്‍ വിപണിയില്‍ ഇറങ്ങിയിട്ടുള്ളതായി മുന്നറിയിപ്പ് നല്‍കിയിരുന്നു. ദുബായിലെ പല കടകളില്‍ നിന്നും ഇത്തരത്തിലുള്ള ചൈനീസ് നിര്‍മ്മിത 'മാജിക് പേനകള്‍' കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.












Click it and Unblock the Notifications