Get Updates
Get notified of breaking news, exclusive insights, and must-see stories!

സെക്‌സ് വീഡിയോയുടെ പേര് പറഞ്ഞ് തട്ടിപ്പ്

അബുദാബി: സെക്‌സ് വീഡിയോകള്‍ നെറ്റില്‍ പ്രചരിപ്പിക്കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്ന അന്താരാഷ്ട്ര സംഘത്തെ സൂക്ഷിക്കണമെന്ന അബുദാബി പോലീസ്.

യുഎഇക്കാരെയാണ് ഇവര്‍ പ്രധാനമായി ലക്ഷ്യമിടുന്നതത്രെ. ഇതിനകം തന്നെ നിരവധി പരാതികള്‍ ലഭിച്ചതായും അബുദാബി പോലീസ് അറിയിച്ചു.

സ്‌കൈപ്പിലേയും ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലേയും വീഡിയോ ചാറ്റിംഗ് സൗകര്യം ഉപയോഗിച്ചാണ് തട്ടിപ്പ്. സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലൂടെ പരിചയം സംന്പാദിച്ച് ഇവര്‍ പിന്നീട് വീഡിയോ ചാറ്റിലേക്ക് കടക്കും. ഇത്തരം ചാറ്റുകള്‍ വെബ് ക്യാമറ ഉപയോഗിച്ച് റെക്കോര്‍ഡ് ചെയ്യും. പിന്നെ അതില്‍ അശ്ലീലം കലര്‍ത്തും. പിന്നെയാണ് ഭീഷണി.

Cyber-Sex-Crime

ആവശ്യപ്പെടുന്ന പണം അക്കൗണ്ടില്‍ നിക്ഷേപിച്ചില്ലെങ്കില്‍ വീഡിയോ ഇന്റര്‍ നെറ്റ് പ്രചരിപ്പിക്കുമെന്നായിരിക്കും ഭീഷണി. ഇവര്‍ നല്‍കുന്ന ബാങ്ക് അക്കൗണ്ടുകള്‍ അധികവും വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവയും ആയിരിക്കും. അതുകൊണ്ട് തന്നെ പോലീസിന് അന്വേഷിച്ച് കണ്ടെത്താന്‍ വലിയ ബുദ്ധിമുട്ടാണ്.

പലപ്പോഴും ചെറുപ്പാകരെ ആകര്‍ഷിച്ച് വെബ് ക്യാമറക്ക് മുന്നില്‍ തുണിയുരിയിക്കാനും ഈ സംഘം മിടുക്കരാണെന്നാണ് പോലീസ് പറയുന്നത്. സോഷ്യല്‍ മീഡിയകളില്‍ അപ് ലോഡ് ചെയ്യുന്ന സ്വാകാര്യ വീഡിയോകളും ഇവര്‍ ദുരുപയോഗം ചെയ്യാറുണ്ടെന്നും അബുദാബി പോലീസ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+