അഞ്ച്‌കോടിയുടെ സ്വര്‍ണവുമായി മകള്‍ ഒളിച്ചോടി
ഷാര്‍ജ: അമ്മയുടെ സ്വര്‍ണം തട്ടിയെടുത്ത് മകള്‍ കാമുകനോടൊപ്പം ഒളിച്ചോടി. ഒടുവില്‍ പോലീസിന്റെ പിടിയിലുമായി. ഇന്ത്യയും പാകിസ്താനും അതിര്‍ത്തിയില്‍ ഇപ്പോള്‍ അത്ര സുഖത്തിലല്ലെങ്കിലും ഈ സംഭവത്തില്‍ കാമുകി ഇന്ത്യക്കാരിയും കാമുകന്‍ പാകിസ്താന്‍കാരനുമാണ്.
അമ്മയുടെ സ്വര്‍ണം എടുത്ത് ഒളിച്ചോടിപ്പോയി എന്ന് പറയുമ്പോള്‍ അതിനെ നിസ്സാരവത്കരിക്കരുത്. ഏതാണ് അഞ്ച് കോടിയില്‍ പരം മൂല്യം വരുന്ന 20 കിലോ ഗ്രാം സ്വര്‍ണവും കൊണ്ടാണ് മകള്‍ കടന്നത്.
കാമുകനും കാമുകിയും കൂടി യുഎഇ വിട്ട് കടന്നുകളയാനുള്ള ശ്രമമായിരുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍ ഷാര്‍ജ പോലീസിന്റെ കൈകളിലാണ് എത്തിയത്. സ്വര്‍ണം നഷ്ടപ്പെട്ട കാര്യം അമ്മ തന്നെയാണ് പോലീസിനെ അറിയിച്ചത്. 20 കിലോ സ്വര്‍ണവുമായി തന്റെ മകളെ ആരോ തട്ടിക്കൊണ്ടുപോയി എന്നായിരുന്നു പരാതി. മകളുടെ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് വച്ച നിലയിലായിരുന്നു എന്നും അവളെ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല എന്നും അമ്മ പോലീസിനോട് പറഞ്ഞു.
എന്നാല്‍ പോലീസ് പിടിച്ചപ്പോള്‍ മകള്‍ തന്നെ എല്ലാ സത്യവും തുറന്ന് പറഞ്ഞു. സ്വര്‍ണം താന്‍ തന്നെ മോഷ്ടിച്ചതാണെന്നും കാമുകനോടൊപ്പം നാടുവിടാനുള്ള പദ്ധതിയായിരുന്നുവെന്നും സമ്മതിച്ചു. ആദ്യം കാമുകി യുഎഇ വിട്ട് പോകും. പിന്നീട് സ്വര്‍ണവുമായി കാമുകന്‍ പുറത്ത് കടക്കും. എന്നിട്ട് വിവാഹം. ഇതായിരുന്നു ഇന്ത്യ-പാക് പ്രണയത്തിന്റെ മാസ്റ്റര്‍ പ്ലാന്‍. എന്തായാലും പോലീസ് ഇടപെട്ടതോടെ ഒരു സാര്‍വ്വദേശീയ പ്രണയകഥക്ക് അവസാനമായ മട്ടാണ്.












Click it and Unblock the Notifications