ഗള്‍ഫ് ഫിലിം ഫെസ്റ്റിവല്‍ ഏപ്രിലില്‍
ദുബായ്: ഏഴാമത് ഗള്‍ഫ് ഫിലിം ഫെസ്റ്റിവല്‍ (ജിഎഫ്എഫ്) 2014 ഏപ്രില്‍ 9 മുതല്‍ 15 വരെ ദുബായില്‍ നടക്കും.ദുബായ് കള്‍ച്ചര്‍ ആന്റ് ആര്‍ട്‌സ് അതോറിറ്റി ചെയര്‍മാന്‍ ഷെയ്ക്ക് മജീദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് മുഖ്യ രക്ഷാധികാരി.
ദേശീയവും അന്തര്‍ദേശീയവുമായ പുരസ്‌കാരങ്ങള്‍ ലഭിച്ച നിരവധി സിനിമകള്‍ പൊതു ജനങ്ങള്‍ക്കായ് പ്രദര്‍ശിപ്പിക്കും. യുഎഇയിലെ മുഴുവന്‍ സിനിമ പ്രേമികളും ഏപ്രിലില്‍ ദുബായിലെ ചലച്ചിത്രോത്സവ വേദിയിലെത്തും.

കഴിഞ്ഞ തവണ നടന്ന ചലച്ചിത്രോത്സവത്തില്‍ 169 സിനിമകളാണ് പ്രദര്‍ശിപ്പിച്ചത്. 43 രാജ്യങ്ങളില്‍ നിന്നുള്ള സിനിമകളുടെ പ്രാതിനിധ്യമുണ്ടായിരുന്നു. ലോകത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സിനിമാ പ്രേമികളുടേയും സിനിമ പ്രവര്‍ത്തകരുടേയും സംഗമമായി മാറിയിരുന്നു ആറാം ജിഎഫ്എഫ്.
കഴിഞ്ഞ തവണത്തെ ചലച്ചിത്രോത്സവത്തിന് നല്ല പ്രതികരണമാണ് ലഭിച്ചതെന്ന് ജിഎഫ്എഫ് ഡയറക്ടര്‍ മൗസാദ് അര്‍മല്ല അല്‍ അലി പറഞ്ഞു. സിനിമ നിര്‍മാണവുമായി ബന്ധപ്പെട്ട് ഗള്‍ഫ് ഫിലിം മാര്‍ക്കറ്റ് എന്ന ഒരു സംരംഭവും അന്ന് തുടങ്ങിയിരുന്നു. സിനിമ നിര്‍മാണത്തിനാവശ്യമായ എല്ലാ സാധനങ്ങളും ലഭ്യമാകുന്ന സ്ഥലമാണ് ഇത്. സിനിമ മാര്‍ക്കറ്റിനും നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും ജിഎഫ്എഫ് ഡയറക്ടര്‍ പറഞ്ഞു.
കഴിഞ്ഞ തവണത്തേക്കാള്‍ ചലച്ചിത്രോത്സവം മികവുറ്റതാക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍.












Click it and Unblock the Notifications