ഭാര്യയെയും 4മക്കളേയും കഴുത്തറുത്ത് യുവാവ്കൊന്നു
റിയാദ്: സൗദി യുവാവ് ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തി. ഭാര്യയുടെ തലയറുത്തെടുത്ത ശേഷമാണ് യുവാവ് കുട്ടികളെ കൊന്നത്. മൂന്ന് ആള്‍കുട്ടികളേയും ഒരു പെണ്‍കുട്ടിയേയുമാണ് പ്രതി കൊന്നത്. മരിച്ച കുട്ടികള്‍ രണ്ട് വയസ്സിനും 11 വയസ്സിനും ഇടയില്‍ പ്രായമുള്ളവരാണ്. കൊല്ലപ്പെട്ടവരില്‍ ഇയാളുടെ ആദ്യഭാര്യയിലുള്ള മകനും ഉള്‍പ്പെടുന്നു. യുവാവ് മാനസിക രോഗിയാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

ദക്ഷിണ പ്രവിശ്യയിലെ നജറാനിലാണ് കൊലപപാതകം നടക്കുന്നത്. ആഗസ്റ്റ് 26 തിങ്കളാഴ്ച രാത്രിയാണ് സംഭവം നടക്കുന്നത്. കൊല്ലപ്പെട്ട ആണ്‍കുട്ടികള്‍ അഞ്ചിനും പതിനൊന്നിനും ഇടയില്‍ പ്രായമുള്ളവരാണ്. പെണ്‍കുട്ടിയ്ക്ക് വെറും രണ്ട് വയസ്സ് മാത്രമാണ് പ്രായം. കുട്ടികളെ കൊല്ലുന്നതിന് മുന്‍പ് ഇയാള്‍ ആദ്യഭാര്യയുടെ വീട്ടിലെത്തുകയും അവിടെയുണ്ടായിരുന്ന മകനെ കൂട്ടിക്കൊണ്ട് വരികയും ചെയ്തു. അതിന് ശേഷമാണ് ഇയാള്‍ കൊലപാതകങ്ങള്‍ നടത്തിയത്.
തിങ്കളാഴ്ച അര്‍ദ്ധരാത്രിയാണ് ഇയാള്‍ കൊലപാതകങ്ങള്‍ നടത്തിയത്. സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അഞ്ച് പേരും മരിയ്ക്കുകയായിരുന്നു. പ്രതി കടുത്ത മാനസിക രോഗിയാണെന്നാണ് സമീപവാസികള്‍ പറഞ്ഞത്.












Click it and Unblock the Notifications