Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വകാര്യ വാഹനങ്ങളിലെ പുകവലിയും നിരോധിയ്ക്കും

Dubai
ദുബായ്: 2014 മുതല്‍ ദുബായില്‍ സ്വാകാര്യ വാഹനങ്ങളില്‍ 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളോടൊപ്പം യാത്ര ചെയ്യുമ്പോള്‍ പുകവലിയ്ക്കാന്‍ അനുമതിയില്ല. പൊതുജനാരോഗ്യ സംരക്ഷിയ്ക്കുന്നതിനും പുകയില ഉത്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനും വേണ്ടിയാണ് ഇത്തരമൊരു നിയമം നടപ്പിലാക്കുന്നത്. ആരോഗ്യമാന്ത്രാലയം മുന്നോട്ട് വച്ച നിര്‍ദ്ദേശത്തെ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം രാജാവ് അംഗീകരിച്ചു. 2013 ജൂലൈ 21 നാണ് പ്രമേയത്തിന് രാജാവ് അംഗീകാരം നല്‍കിയത്. തുടര്‍ന്ന് ആറുമാസങ്ങള്‍ക്ക് ശേഷം പ്രമേയം നടപ്പാകും.

അബുദാബിയിലും മറ്റും നടത്തിയ സര്‍വ്വേകളില്‍ രാജ്യത്ത് 15 വയസ്സിന് താഴെ പ്രായമുള്ള 28 ശതമാനം കുട്ടികളും പുകവലിയ്ക്കുന്നു എന്ന് കണ്ടെത്തി. 18 വയസ്സിന് മുകളില്‍ പ്രായമുള്ള 30 ശതമാനത്തോളം ആള്‍ക്കാരും പുക വലിയ്ക്കുന്നവരാണെന്ന് സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വാകാര്യ വാഹനങ്ങളില്‍ ഇരുന്ന് പുകവലിയ്ക്കുന്നത് ചെറിയ കുട്ടികളുടെ ആരോഗ്യത്തെ ബാധിയ്ക്കുമെന്ന് മാത്രമല്ല അവര്‍ക്ക് പുകവലിയ്ക്കാനുള്ള പ്രേരണയാവുകയും ചെയ്യും.

സ്‌കൂളുകളുടെ സമീപത്തും മറ്റും പുകയില് ഉത്പ്പന്നങ്ങള്‍ വില്‍ക്കുന്നത് കര്‍ശനമായി നിരോധിച്ചിരിയ്ക്കുകയാണ്. പുകയില് ഉത്പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് ചില പ്രത്യേക മാനദണ്ഡങ്ങളും രാജ്യത്ത് നിലവിലുണ്ട്. പുകയില ഉത്പ്പന്നങ്ങള്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് ദുബായിലേക്ക് കൊണ്ടു വരുന്നതിനും വിലക്കുണ്ട്. പുകയില ഉപയോഗവുമായ ബന്ധപ്പെട്ട് നിയമങ്ങള്‍ ലംഘിയ്ക്കുന്നവര്‍ക്ക് ഒരു ലക്ഷം ദിര്‍ഹം മുതല്‍ പത്ത് ലക്ഷം ദിര്ഹം വരെ പിഴ അടയ്‌ക്കേണ്ടി വരും. പുകയില ഉത്പ്പന്നങ്ങള്‍ ആരോഗ്യത്തിന് ഹാനികരമായി ബാധിയ്ക്കുമെന്ന വിവരം വില്‍പ്പനക്കാര്‍ ഉത്പ്പന്നത്തില്‍ രേഖപ്പെടുത്തിയിരിയ്ക്കണമെന്നതും നിര്‍ബന്ധമുണ്ട്. പുകയില ഉത്പ്പന്നങ്ങളുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ എന്നിവയ്ക്കും നിരോധനമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+