ഫ്‌ലാറ്റില്‍ നിന്ന് ചാടിയ വേലക്കാരി മരിച്ചു
സല്‍മ: സ്‌പോണ്‍സറില്‍ നിന്ന് രക്ഷപ്പെടാന്‍ ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് ചാടിയ വേലക്കാരി മരിച്ചു. ഇന്‍ഡോനേഷ്യന്‍ സ്വദേശിനിയായ 28 കാരിയാണ് മരിച്ചത്.
യുഎഇയിലെ ഉം അല്‍ കുവൈനില്‍ സല്‍മയിലാണ് സംഭവം നടന്നത്. ഫ്‌ലാറ്റിന്റെ ഒമ്പതാം നിലയില്‍ നിന്നാണ് യുവതി ചാടിയത്. താഴെ പാര്‍ക്കിങ് ഏരിയയില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തതെന്ന് പോലീസ് അറിയിച്ചു.

സല്‍മയിലെ റിഹാബ് ടവര്‍ അപ്പാര്‍ട്ട്‌മെന്റിലെ ഒരു വീട്ടിലാണ് യുവതി ജോലി ചെയ്തിരുന്നത്. തുണിക്കഷ്ണങ്ങള്‍ കൊണ്ട് കയറുപോലെ കെട്ടിയുണ്ടാക്കി തൊട്ട് താഴെയുള്ള ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയിലേക്ക് ഇറങ്ങാനാണ് യുവതി ശ്രമിച്ചതെന്ന് പോലീസ് സംശയിക്കുന്നു. യുവതി ജോലി ചെയ്തിരുന്ന ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയിലെ ഇരുമ്പ് ദണ്ഡിലാണ് തുണി കെട്ടിയിരുന്നത്. താഴേക്ക് ഇറങ്ങുന്നതിനിടെ പിടിവിട്ട് വീണ് പോയതാകാമെന്നാണ് പോലീസിന്റെ നിഗമനം. തൊട്ട് താഴെയുള്ള ഫ്ലാറ്റിലെത്തി രക്ഷപ്പെടാമെന്നതായിരുന്നു യുവതിയുടെ പ്രതീക്ഷ .അപകടം നടന്ന ഉടന്‍ തന്നെ പോലീസ് എത്തിയെങ്കിലും യുവതി അപ്പോഴേക്കും മരിച്ചിരുന്നു.
കേസിനെ കുറിച്ച് കൂടുതലായി അന്വേഷിക്കാന്‍ ഉം അല്‍ കുവൈന്‍ പബ്ലിക് പ്രോസിക്യൂട്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ സ്‌പോണ്‍സര്‍ക്കുള്ള പങ്കിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ടെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു.












Click it and Unblock the Notifications