കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവാവ് ഭാര്യയെ കൊന്നു; കാരണം വിചിത്രം

  • By Meera Balan
Google Oneindia Malayalam News

Murder
റിയാദ്: തന്റെ മാതാപിതാക്കള്‍ വാഹനാപകടത്തില്‍ മരിച്ചതിന് കാരണം ഭാര്യയാണെന്ന് ആരോപിച്ച് മാനസികരോഗിയായ യുവാവ് ഭാര്യയെ കൊന്നു. ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെ യുവാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഒരാഴ്ച മുന്‍പാണ് യുവാവിന്റെ മാതാപിതാക്കള്‍ അപകടത്തില്‍ മരിച്ചത്.

ഉറങ്ങാനായി രാത്രി മുറിയിലെത്തിയ ഭാര്യയെ യുവാവ് പിന്തുടര്‍ന്നു. അതിനുശേഷം യുവതിയുടെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിനരുന്നു യുവാവ്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ ബന്ധുക്കളെ വിളിച്ച് തന്റെ മാതാപിതാക്കളെ കൊന്ന ഭാര്യയെ കൊലപ്പെടുത്തിയെന്ന് പറഞ്ഞു. ബന്ധുക്കള്‍ പൊലീസിനെ വിവരമറിയിച്ചു. യുവതിയെ ആശുപത്രിയില്‍ എത്തിയ്ക്കാന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഒരാഴ്ച മുന്‍പ് യുവാവിനെ ഭ്രാന്താശുപത്രിയിലേയ്ക്ക് കൊണ്ട് പോകും വഴിയാണ് മാതാപിതാക്കള്‍ക്ക് അപകടമുണ്ടായത്. കാറില്‍ പിന്‍സീറ്റിലിരുന്ന യുവാവ് യാത്രയ്ക്കിടയില്‍ മുന്‍സീറ്റിലിരുന്ന പിതാവിനെ അക്രമിയ്ക്കാന്‍ ശ്രമിച്ചു. ഇതിനിടയില്‍ കാറിന്റെ നിയന്ത്രണം തെറ്റുകയും യുവാവിന്റെ അച്ഛനും അമ്മയും മരിയ്ക്കുകയും ചെയ്തു. നിസാര പരുക്കുകളോടെ യുവാവ് രക്ഷപ്പെട്ടിരുന്നു.അന്ന് മുതല്‍ ഭാര്യയാണ് തന്‍റെ മാതാപിതാക്കളെ കൊന്നതെന്ന് യുവാവ് വിശ്വിസിച്ചു. മാധ്യമങ്ങളാണ് വാര്‍ത്ത പുറത്ത് വിട്ടത്.

English summary
A mentally-ill Saudi man killed his wife by strangling her just a week after he was blamed for the death of his parents in a road crash.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X