കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്,ഭരണാധികാരിക്ക് ട്വിറ്ററില്‍ 20ലക്ഷംആരാധകര്‍

  • By Meera Balan
Google Oneindia Malayalam News

Shaikh Mohammed bin Rashid Al Maktoum
ദുബായ്: സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെയാണ് ഇപ്പോള്‍ പല രാഷ്ട്രീയ നേതാക്കളും ഭരണകര്‍ത്താക്കളും കൂടുതല്‍ ജനകീയരാകുന്നത്. യുഎഇ യുടെ പ്രധാന മന്ത്രിയും ഉപരാഷ്ട്രപതിയും ദുബായ് ഭരണാധികാരിയുമായ ഷേയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് ട്വിറ്ററില്‍ 20 ലക്ഷം ഫോളോവേഴസ്. 2013 ആഗസ്റ്റ് 13 നാണ് മുഹമ്മദിന്റെ ട്വിറ്റര്‍ അനുയായികളുടെ എണ്ണം 20 ലക്ഷം കവിഞ്ഞത്. ട്വിറ്ററില്‍ തനിയ്ക്ക് കിട്ടിയ ഈ ജന പിന്തുണയ്ക്ക് അദ്ദേഹം ആരാധകരോട് നന്ദി ട്വിറ്ററിലൂടെ തന്നെ തന്ദി പറഞ്ഞു.

ഇപ്പോള്‍ ലഭിയ്ക്കുന്ന ഈ പിന്തുണ തുടര്‍ന്നും ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലോകത്ത് ട്വിറ്ററില്‍ ആരാധകര്‍ ഏറ്റവും അധികമുള്ള പത്ത് പേരില്‍ ഒരാളാണ് മുഹമ്മദ്. അമേരിയ്ക്കന്‍ പ്രസിന്റ് ബരാക് ഒബാമയാണ് ഇക്കാര്യത്തില്‍ ഒന്നാമന്‍.

താന്‍ നടപ്പിലാക്കാന്‍ ഉദ്ദേശിയ്ക്കുന്ന പുതിയ പദ്ധതികളെപ്പറ്റിയും ആശയങ്ങളെപ്പറ്റിയും ട്വിറ്ററിലൂുടെയാണ് മുഹമ്മദ് ആദ്യം ജനങ്ങളെ അറിയിക്കുന്നത്. വസ്ത്രങ്ങള്‍ പോലുമില്ലാതെ കഷ്ടപ്പെടുന്ന ദരിദ്രരാഷ്ടങ്ങളിലെ കുട്ടികള്‍ക്കായി വസ്ത്രം സംഘടിപ്പിയ്ക്കാന്‍ ഇദ്ദേഹം ട്വിറ്ററിലൂടെ നടത്തിയ ക്യാന്പയിന്‍ വന്‍ വിജയമായിരുന്നു. 2009ല്‍ ആണ് ഇദ്ദേഹം ട്വിറ്റര്‍ അക്കൗണ്ട് തുറക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 1,875 ട്വീറ്റുകള്‍ ചെയ്തു.

English summary
His Highness Shaikh Mohammed bin Rashid Al Maktoum, Vice-President and Prime Minister of the UAE and Ruler of Dubai, took his popularity to new heights on Tuesday as he crossed two million followers on Twitter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X