ഇന്ത്യന്‍ മീഡിയാ ഫോറം എന്‍ട്രികള്‍ ക്ഷണിച്ചു

ഇരുപത്തിഅയ്യായിരം ഇന്ത്യന്‍ രൂപ, ഫലകം, പ്രശസ്തി പത്രം എന്നിവയടങ്ങുന്ന പുരസ്‌കാരം 2014 ജനുവരിയില്‍ ദോഹയില്‍ വെച്ച് നല്‍കും. മാധ്യമ രംഗത്തെ പരിചയ സമ്പന്നരായ വിദഗ്ദ്ധ ജൂറിയാണ് വിലയിരുത്തുക. അതാതു മാധ്യമസ്ഥാപനത്തിന്റെ പത്രാധിപരുടെ സാക്ഷ്യപത്രത്തോടെ 3 കോപ്പികള്‍ അശ്‌റഫ് തൂണേരി, ജനറല്‍സെക്രട്ടറി, ഇന്ത്യന്‍ മീഡിയാ ഫോറം, പി ബി നമ്പര്‍: 30364, ദോഹ-ഖത്തര്‍ എന്ന ദോഹ വിലാസത്തിലോ 'ഖത്തര്‍ ഇന്ത്യന്‍ മീഡിയാ ഫോറം അവാര്‍ഡ്' എന്ന് കവറില്‍ രേഖപ്പെടുത്തി എ വി ഷെറിന്‍, ജനറല്‍ സെക്രട്ടറി, പ്രസ് ക്ലബ്ബ്, മാന്വല്‍ സണ്‍സ് ജംഗ്ഷന്‍, ജി എച്ഛ് റോഡ്, കോഴിക്കോട്-1 എന്ന കേരളാ വിലാസത്തിലോ ആണ് അയക്കേണ്ടത്.
[email protected] എന്ന ഇ-മെയിലിലും അയക്കാവുന്നതാണ്. എംപി-ഫോര്‍ ഫോര്‍മാറ്റിലാണ് ദൃശ്യമാധ്യമ സൃഷ്ടികള്‍ സമര്‍പ്പിക്കേണ്ടത്. 2013 സപ്തംബര്‍ 30 ആണ് അവസാന തീയ്യതിയെന്ന് ഇന്ത്യന്‍ മീഡിയാ ഫോറം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.












Click it and Unblock the Notifications