പെരുന്നാളിനെ ചൊല്ലി സൗദിയില്‍ തര്‍ക്കം

ചൊവ്വാഴ്ച പിറ കണ്ടാല്‍ റംസാന്‍ 28 ദിവസമേ ഉണ്ടാകൂ എന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെട്ടത്. എന്നാല്‍ ബുധനാഴ്ച മാത്രമേ പിറ കാണൂ എന്ന് ഒരു ഉന്നത പണ്ഡിതന്‍ വ്യക്തമാക്കി.
ചൊവ്വാഴ്ച രാത്രി തന്നെ ചന്ദ്രക്കല കാണുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന് സൗദി സുപ്രീം കോടതി ജനങ്ങളോടും പണ്ഡിതരോടും ആവശ്യപ്പെട്ടിരുന്നു. ഇതാണ് സത്യത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് ഇടയാക്കിയത്.
റംസാന്‍ തുടങ്ങിയത് 2013 ജൂലായ് 10 ന് ആണോ അതോ ജൂലായ് 9 ന് തന്നെ യഥാര്‍ത്ഥത്തില്‍ തുടങ്ങിയിട്ടുണ്ടോ എന്നതായിരുന്നു സുപ്രീം കോടതിയുടെ ആശയക്കുഴപ്പം.
ബുധനാഴ്ച രാത്രിയിലാണ് പിറ കാണാന്‍ സാധ്യതയെന്ന് ഏഴംഗ പണ്ഡിത സമിതിയിലെ അഗം ഷെയ്ക്ക് സാദ് അല്‍ ഖാത്‌ലാന്‍ പറഞ്ഞു. അബ്ദുള്ള രാജാവ് രൂപീകരിച്ച പരമോന്നത പണ്ഡിത സഭയിലെ അംഗമാണ് ഇദ്ദേഹം.
റംസാന്‍ മാസം തുടങ്ങിയതില്‍ എന്തെങ്കിലും തെറ്റ് വന്നതായി കരുതുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. 2013 ജൂലായ് 8 ന് രാത്രി എന്തായാലും റംസാന്‍ പിറ കണ്ടിട്ടില്ല. റംസാന്‍ മാസം തുടങ്ങിയത് 2013 ജൂലായ് 10 ന് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
2013 ജൂലായ് അഞ്ചിനാണ് ചൊവ്വാഴ്ച മാസം കാണുമോ എന്ന് കാര്യം ജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞതായി ചില സൗദി പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ശരിയത് നിയമങ്ങള്‍ അനുസരിച്ച് വേണം മാസം കാണുന്ന കാര്യങ്ങള്‍ തീരുമാനിക്കാനെന്ന് സൗദി ഗ്രാന്‍ഡ് മോസ്‌കിലെ പഴയ മുഫ്തി ഷെയ്ക്ക് അദേല്‍ അല്‍ കല്‍ബാനി പറഞ്ഞു. റംസാന്‍ 28 ന് രാത്രി തന്നെ പിറ കാണുമോ എന്ന് പരിശോധിക്കണമെന്ന് പറയുന്നത് സ്വീകാര്യമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.












Click it and Unblock the Notifications