കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ വിവാഹമോചനത്തിനു കാരണം കൂര്‍ക്കംവലി

Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയില്‍ വിവാഹമോചനം കൂടി വരാനുള്ള പ്രധാനകാരണം കൂര്‍ക്കം വലിയാണെന്ന് റിപ്പോര്‍ട്ട്. വീട്ടിനുള്ളില്‍ സ്‌നേഹം കുറഞ്ഞുവരുന്നതും കരാര്‍ വിവാഹങ്ങള്‍( മിസ്യാര്‍ കല്യാണം) വര്‍ദ്ധിച്ചുവരുന്നതും വിവാഹമോചനങ്ങള്‍ കൂടി വരുന്നതിനു കാരണമാകുന്നുണ്ട്.

മൊത്തം വിവാഹമോചനങ്ങളുടെ എണ്ണം പരിഗണിക്കുമ്പോള്‍ 80 ശതമാനത്തോളം പേര്‍ കൂര്‍ക്കം വലി സഹിക്കാനാവാതെയാണ് ബന്ധം വേര്‍പ്പെടുത്തുന്നത്. എന്നാല്‍ ഭാര്യയ്ക്ക് ഭര്‍ത്താവിനോടും ഭര്‍ത്താവിന് ഭാര്യയോടുമുള്ള സ്‌നേഹം കുറഞ്ഞുവരുന്നതാണ് എല്ലാത്തിന്റെയും അടിസ്ഥാനമെന്ന് അല്‍യൂം അറബി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

Misyar

പടിഞ്ഞാറന്‍ മാധ്യമങ്ങളോടും സിനിമകളോടും സൗദി സ്ത്രീകള്‍ക്ക് കമ്പം വര്‍ദ്ധിച്ചിട്ടുണ്ട്. 2012ല്‍ മാത്രം 34490 വിവാഹമോചനങ്ങളാണ് നടന്നത്. മൊത്തം നടന്ന വിവാഹങ്ങളുടെ എണ്ണത്തിന്റെ 25 ശതമാനം വരും ഇത്.

അന്താരാഷ്ട്ര തലത്തില്‍ ഈ ശരാശരി 18നും 22നും ഇടയിലാണ്. 2010ല്‍ സൗദിയിലെ ശരാശരി 35 ശതമാനത്തിനു മുകളില്‍ പോയിരുന്നു. കരാര്‍ കല്യാണങ്ങള്‍ക്ക് എത്രയും വേഗം നിയന്ത്രണമേര്‍പ്പെടുത്തേണ്ടി വരും-ഒരു പ്രമുഖ ഇസ്ലാം പണ്ഡിതന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് പത്രം വ്യക്തമാക്കി.

English summary
Snoring by husbands has been found to be the main cause of the high divorce rate in Saudi Arabia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X