കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജയിലെ കവര്‍ച്ചാ സംഘത്തെ പിടികൂടി

Google Oneindia Malayalam News

ഷാര്‍ജ: ബാങ്കിലേക്ക് പണമടയ്ക്കാന്‍ പോകുന്നയാളെ ആക്രമിച്ച് 750000 ദിര്‍ഹം തട്ടിയെടുത്ത കേസിലെ അഞ്ച് പ്രതികളെ ഷാര്‍ജ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിലെ സിഐഡികള്‍ പിടികൂടി. 1.2 കോടിയിലധികം ഇന്ത്യന്‍ രൂപയ്ക്ക് തുല്യമായ ഈ തട്ടിപ്പിന് നേതൃത്വം നല്‍കിയ അഞ്ചു പേരും ഏഷ്യന്‍ വംശജരാണ്.

പണം നഷ്ടപ്പെട്ട ഉടന്‍ തന്നെ കമ്പനി ജീവനക്കാരന്‍ സിഐഡി വിഭാഗത്തെ ബന്ധപ്പെട്ടിരുന്നു. രാജ്യത്തെ വിസ നിയമങ്ങള്‍ ലംഘിച്ച കുറ്റത്തിന് അഞ്ചു പേര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.

Sharjah Gang Arrest

കൂടുതല്‍ പണവും സ്വര്‍ണവും കൊണ്ടു പോകുമ്പോള്‍ ശ്രദ്ധിക്കണമെന്ന് ഷാര്‍ജ പോലിസ് മുന്നറിയിപ്പ് നല്‍കുന്നു. ആളുകളെ കുറിച്ച് സംശയം തോന്നിയാല്‍ ഉടന്‍ തന്നെ ഉദ്യോഗസ്ഥരെ അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

പലപ്പോഴും പണം കൊണ്ടു പോകുന്നവരും തട്ടിപ്പ് സംഘവും തമ്മില്‍ ബന്ധമുണ്ടാകാറുള്ളത് പോലിസിനെ വട്ടംകറക്കാറുണ്ട്. എന്നാല്‍ ഈ കേസില്‍ കമ്പനിയുടെ ഏറ്റവും വിശ്വസ്തനായ ഉദ്യോഗസ്ഥരില്‍ ഒരാളാണ് പണവുമായി ബാങ്കിലേക്ക് യാത്രതിരിച്ചത്. അയാളുടെ ആത്മാര്‍ത്ഥമായ ശ്രമങ്ങളും സംഘത്തെ എളുപ്പത്തില്‍ പിടികൂടാന്‍ സഹായിച്ചു.

English summary
The Criminal Investigation Department (CID) of Sharjah Police have arrested five Asians accused in the theft of Dh750,000.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X