ഷാര്‍ജ: കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് തീപിടിച്ച് പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ആറു പേര്‍ വെന്തു മരിച്ചു. പാകിസ്താനില്‍ നിന്നുള്ള കുടുംബം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്. കല്‍ബയില്‍ നിന്നും ഹെല്ലു വാലിയിലേക്കുള്ള യാത്രാമധ്യെയാണ് അപകടമുണ്ടായത്. റോഡില്‍ നിന്നും തെന്നി മാറിയ കാര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു.
വീഴ്ചയുടെ ആഘാതത്തില്‍ കാറിന് തീപ്പിടിക്കുകയായിരുന്നു. യാത്രക്കാരുടെ ശരീരങ്ങള്‍ തിരിച്ചറിയാത്ത വിധം കത്തിനശിച്ചു-അല്‍ ഖലീജ് പത്രം റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കേസ് രജിസ്റ്റര്‍ ചെയ്ത് പോലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഷാര്‍ജയിലെ അല്‍ഖാന്‍ പ്രദേശത്തെ വീട്ടിനുള്ളിലുണ്ടായ തീപ്പിടുത്തത്തില്‍ 80 വയസ്സായ വൃദ്ധ വെന്തു മരിച്ചു. വീട്ടിലുണ്ടായിരുന്ന മറ്റൊരാള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. വിദഗ്ധ പരിശോധനയ്ക്കായി വൃദ്ധയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. രണ്ടു പേരും യുഎഇ പൗരന്മാരാണ്.
Six members of a Pakistani family were killed when their car veered off the road and plunged into a valley in a rugged area near Kalba on Saturday before the vehicle exploded and charred their bodies, a newspaper reported on Sunday,