ഇത്തിസലാത്ത് നെറ്റ് സേവനങ്ങളില്‍ തടസം നേരിടും

തങ്ങളുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലാണ് അറ്റകുറ്റപ്പണി നടക്കുന്ന വിവവരം ഇത്തിസലാത്ത് അറിയിച്ചത്. ഇന്റര്‍നെറ്റ് സേവനങ്ങളില്‍ ഇപ്പോള്‍ നേരിടുന്ന തടസം ഉടന്‍ മാറുമെന്നും ഇതില്‍ ഖേദിയ്ക്കുന്നുവെന്നും ഇത്തി സലാത്ത് അധികൃതര്‍ അറിയിച്ചു. ആഗസ്റ്റ് 29 ഓട് കൂടി തകരാറുകള്‍ പരിഹരിയ്ക്കുമെന്നും അധികൃതര്‍ അറിയിച്ചു.
പല പ്രവര്‍ത്തനങ്ങളേയും ഇത്തിസലാത്തിന്റെ തകരാറ് ബാധിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെട്ടതിന് പല ഉപഭോക്താക്കളും പരാതിപ്പെട്ടിട്ടുണ്ട്. എന്നാല്‍ അറ്റകുറ്റപ്പണി നടക്കുന്ന വിവരം എല്ലാവരെയും അറിയിക്കാന്‍ ഇത്തി സലാത്ത് പരമാവധി ശ്രമിച്ചിരുന്നു. യുഎഇയിലെ ഏറ്റവും വലിയ ടെലികോം കമ്പനികളില്‍ ഒന്നാണ് ഇത്തിസലാത്ത്.












Click it and Unblock the Notifications