Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായില്‍ ഭൂകമ്പമുണ്ടായാല്‍ രക്ഷപ്പെടാന്‍ വഴികള്‍?

Dubai
ദുബായ്: പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുന്ന സമയം മരണ സംഖ്യ ഉയരുന്നതിന് കാരണം പലപ്പോഴും ആളുകള്‍ക്ക് ഇത്തരം ദുരന്തങ്ങളെ എങ്ങനെ അതിജീവിയ്ക്കണം എന്നതിനെപ്പറ്റിയുള്ള അറിവില്ലായ്മ മൂലമാണ്. പ്രകൃതി ദുരന്തങ്ങളെ പ്രധാനമായും ഭൂകന്പം പോലുള്ളവയെ എങ്ങനെ നേരിടണമെന്നതിനെപ്പറ്റി ജനങ്ങളെ ബോധവാന്‍മാരാക്കുന്നതിന് ഒരു യജ്ഞം സംഘടിപ്പിച്ചിരിയ്ക്കുകയാണ് ദുബായ് അധികൃതര്‍. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സംയുക്ത സഹകരണത്തോടെയാണ് ബോധവത്ക്കരണ യജ്ഞം നടപ്പാക്കുന്നത്. . ദുബായ് മുന്‍സിപ്പാലിറ്റിയാണ് ബോധവത്ക്കരണ യജ്ഞങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ഭൂകന്പമുണ്ടായാല്‍ എങ്ങനെ സുരക്ഷിതരായിരിയ്ക്കാം എന്നതിനെപ്പറ്റി ആളുകളെ പഠിപ്പിയ്ക്കുന്നുണ്ട്

കോടതികള്‍, പൊലീസ്, വുമണ്‍സ് ക്ളബുകള്‍ എന്നിവിടങ്ങളില്‍ ഇതിനോടകം തന്നെ വിവിധതരം ബോധവത്ക്കരണ പരിപാടികള്‍ സംഘം നടത്തിക്കഴിഞ്ഞു. ഭൂകന്പത്തില്‍ നിന്ന് എങ്ങനെ രക്ഷപ്പെടണമെന്നത് സംബന്ധിച്ച് ലഖുലേഘകളും വിതരണം ചെയ്യുന്നു. ഏത് അടിയന്തര സാഹചര്യത്തേയും നേരിടാന്‍ സര്‍ക്കാര്‍ സന്നദ്ധമാകണമെന്നും ബോധവത്ക്കരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്ന സംഘം അറിയിച്ചു.

സ്‌കൂളുകളിലും കൊളെജുകളിലും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ബോധവത്ക്കരണ ക്യാംപയിനുകള്‍ നടത്തുന്നതിന്റെ ഉത്തരവാദിത്തം മുന്‍സിപ്പാലിറ്റികള്‍ ഏറ്റെടുത്തു. കെട്ടിടങ്ങളും മറ്റും നിര്‍മ്മിയ്ക്കുന്നതില്‍ കുറച്ച് കൂടി മികച്ച നിലവാരം പുലര്‍ത്തിയാലും ഭൂമികുലുക്കത്തെയും മറ്റും അതിജീവിയ്ക്കാന്‍ അധികം ബുദ്ധിമുട്ടേണ്ടി വരില്ലെന്നും ദുബായ് മുന്‍സിപ്പാലിറ്റി സര്‍വ്വേ ഡിപാര്‍ട്ട്‌മെന്റ് തലവന്‍ മുഹമ്മദ് മഷ്‌റൂം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+