അമ്മയ്ക്കുംസഹോദരനും വേണ്ടി യുവതിവൃക്കവില്‍ക്കുന്നു
റിയാദ്: അമ്മയേയും സോഹദരനെയും ചികിത്സിയ്ക്കാന്‍ പണമില്ലാത്തതിന് യുവതി തന്റെ വൃക്ക വില്‍ക്കാനൊരുങ്ങുന്നു. സൗദി സ്വദേശിയായ യുവതിയാണ് സാമ്പത്തിക പരാധീനതകള്‍ മൂലം ബുദ്ധിമുട്ടുന്നത്. വാടക വീട്ടിലാണ് യുവതിയും അമ്മയും സഹോദരനും താമസിയ്ക്കുന്നത്. വാടക നല്‍കാത്തതിനാല്‍ അത് നിമിഷവും ഉടമസ്ഥന്‍ വീട്ടില്‍ നിന്ന് ഇറക്കിവിടുമെന്ന ഭീഷണിയിലാണ് കുടുംബം കഴിയുന്നത്.

യുവതിയുടെ അമ്മയ്ക്ക് തലയ്ക്കുള്ളില്‍ ട്യൂമര്‍ വളരുന്നുണ്ട് . ഇവര്‍ക്ക് അടിയന്തരമായി ശസ്ത്രക്രിയ നടത്തണം. വിവാഹിതനായ ഇവരുടെ സഹോദരനാകട്ടെ തൊഴില്‍ രഹിതനും മാനസിക രോഗിയുമാണ്. ഇയാള്‍ക്ക് വേണ്ട ചികിത്സ നല്‍കുന്നതിനും ഇയാളുടെ കുട്ടികളെ സംരക്ഷിയ്ക്കുന്നതിനും യുവതിയ്ക്ക് പണം ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് വൃക്ക വില്‍ക്കാനുള്ള സന്നദ്ധത യുവതി അറിയിച്ചത്. ഒരു പ്രാദേശിക പത്രമാണ് ഇക്കാര്യം പുറത്ത് വിട്ടത്. എന്നാല്‍ യുവതി എവിടെയാണ് താമസിയ്ക്കുന്നത് എന്നതിനെപ്പറ്റിയുള്ള വിവരങ്ങളൊന്നും പത്രം പുറത്ത് വിട്ടിട്ടില്ല.
അനാശാസ്യം; ആഫ്രിക്കക്കാര്‍ പിടിയില്‍
റിയാദ്: സൗദി മത പൊലീസ് നടത്തിയെ റെയ്ഡില്‍ അനാശാസ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട 17 പേര്‍ പിടിയില്‍.ഒന്‍പത് ആഫ്രിക്കന്‍ പുരുഷന്‍മാരും എട്ട് സ്ത്രീകളും അറസ്റ്റിലായി. ഇവരുടെ താമസ സ്ഥലങ്ങളില്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്. ഖാമിസ് മുഷൈത്തില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്നും മദ്യവും, ഗര്‍ഭനിരോധന ഗുളികകളും പൊലീസ് കണ്ടെടുത്തു.












Click it and Unblock the Notifications