സൗദി; തടിയന്‍ ന്യുമോണിയ ബാധിച്ച് മരിച്ചു
റിയാദ്: ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച സൗദിയിലെ തടിയന്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു. തടി കുറയ്ക്കാനുള്ള ചികിത്സയ്ക്കായി അബ്ദുള്ള രാജാവാണ് ചികിത്സാ ചെലവുകള്‍ നല്‍കി തടിയനെ ആശുപപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സ പുരോഗമിയ്ക്കുന്നതിനിടെയാണ് 26 കാരനായ മജീദ് അല്‍ ദൗസരി ന്യൂമോണിയ പിടിപെട്ട് മരിയ്ക്കുന്നത്. ഇയാള്‍ക്ക് 380 കിലോഗ്രാം ഭാരമുണ്ട്.

പൊണ്ണത്തടി കാരണം വീടിന് പുറത്തേയ്ക്ക് പോലും ഇറങ്ങാന്‍ കഴിയാതെ ബുദ്ധിമുട്ടിയ തടിയനെ രാജാവ് ഇടപെട്ട് ആശുപത്രിയില്‍ പ്രവേശിച്ചത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ന്യുമോണിയ ബാധിച്ചതിനെത്തുടര്‍ന്ന് ശ്വാസതടസവും, ഹൃദയത്തിന് തകരാറും ഉണ്ടായി. ഇത് മൂലമാണ് ദൗസരി മരിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ദമാമിലാണ് ദൗസരിയുടെ താമസം.
ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇയാളെ തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റിയിരുന്നു. എന്നാല്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു യുവാവ്. ആഴ്ചകള്‍ക്ക് മുന്‍പാണ് 610 കിലോഗ്രാം ഭാരമുള്ള ഖാലിദ് മുഹാസിന്‍ ഷൈരി എന്ന യുവാവിനേയും സൗദി രാജാവ് ഇടപെട്ട് തടി കുറയ്ക്കല്‍ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സൗദി അറേബ്യയിലെ ജിസാനിലാണ് ഈ തടിയന്റെ വീട്.












Click it and Unblock the Notifications