കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജ; മദ്യവില്‍പ്പന ഇന്ത്യക്കാര്‍ പിടിയില്‍

  • By Meera Balan
Google Oneindia Malayalam News

ഷാര്‍ജ: രാജ്യത്ത് മദ്യവില്‍പ്പന നടത്തിയതിന് നാല് ഇന്ത്യക്കാരെ ഷാര്‍ജ പൊലീസ് അറസ്റ്റ് ചെയ്തു. തൊഴിലാളികളെ കേന്ദ്രീകരിച്ച് മദ്യവില്‍പ്പന നടത്തിയ സംഘത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിര്‍മ്മാണ മേഖലയിലേയും, വാണിജ്യമേഖലയിലേയും തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് മദ്യവില്‍പ്പന നടത്തിവന്നത്. രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Sharjah

ഇവര്‍ സ്ഥിരമായി മദ്യം വില്‍ക്കുന്ന സ്ഥലങ്ങള്‍ പൊലീസ് മനസിലാക്കിയിരുന്നു, മദ്യ വില്‍പ്പന നടത്തുമ്പോള്‍ തന്നെയാണ് പ്രതികള്‍ പൊലീസ് പിടിയിലാകുന്നത്. പൊതുജനങ്ങള്‍ മദ്യവില്‍പ്പനയില്‍ പങ്കാളികളാകരുതെന്നും ഇത്തരം നിയമ വിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടന്നാല്‍ ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിക്കണമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഈ വര്‍ഷത്തില്‍ തന്നെ പൊലീസിന്റെ ശ്രമകരമായ ഇടപെടല്‍ കൊണ്ട് മദ്യവില്‍പ്പന വലിയൊരു അളവ് വരെ കുറച്ച് കൊണ്ട് വരാന്‍ കഴിഞ്ഞുവെന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ഉന്നത ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. ദിവസം മുഴുവനുള്ള കഠിനാധ്വാനത്തിന് ശേഷം തൊഴിലാളികള്‍ക്കുള്ള ആശ്വാസമേകുന്നത് വൈകുന്നേരങ്ങളിലെ മദ്യപാനമായതിലാണ് മദ്യവില്‍പ്പന കുറയാത്തതെന്ന് പൊലീസ് പറയുന്നു. രാജ്യത്ത് മദ്യവില്‍പ്പന അനുവദിയ്ക്കില്ലെന്നും ശക്തമായ നടപടികള്‍ തുടരുമെന്നും പൊലീസ് പറയുന്നു.

English summary
Four Indians have been arrested by Sharjah Police on charges of bootlegging activities.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X