ദുബായ്; സഫ പാര്‍ക്കില്‍ കാറിടിച്ച് ഒരാള്‍ മരിച്ചു

സൈക്കിളിംഗ് ഗ്രൂപ്പിന്റെ ഫേസ് ബുക്ക് പേജില്‍ ആണ് ദുരന്ത വാര്‍ത്ത ആദ്യം പോസ്റ്റ് ചെയ്യപ്പെട്ടത്. അലി, സര്‍മാദ് എന്നീ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം രാവിലെ സൈക്കിളിംഗിന് ഇറങ്ങിയതായിരുന്നു റോയ്. ലെബനന്‍ സ്വദേശിയായ റോയ് ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പം ദുബായിലാണ് താമസം. അബേല ആന്റ് കോ യിലെ ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ട റോയ്. സോഷ്യല്‍ നെറ്റവര്‍ക്കിംഗ് സൈറ്റുകളിലൂടെ റോയിയുടെ മരണത്തില്‍ ഒട്ടേറെപ്പേര്‍ ദുഖം രേഖപ്പെടുത്തി.
സൈക്കിളിസ്റ്റുകള്‍ക്ക് രാജ്യത്ത് സുരക്ഷിതത്വവും ഇല്ല എന്നതാണ് അപകടത്തിലൂടെ മനസിലാകുന്നതെന്ന് റോയിയുടെ സുഹൃത്തുക്കള്‍ പറയുന്നു. സൈക്കിളിസ്റ്റുകള്‍ക്കായി 850 കിലോമീറ്റര്‍ നീളമുള്ള ട്രാക്ക് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി നിര്‍മ്മിയ്ക്കുന്നുണ്ട്. ഇതിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി.കാര്‍ഡ്രൈവറുടെ അശ്രദ്ധയാണ് ഒരാളുടെ ജീവനെടുക്കുന്നതിനും മറ്റ് രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുന്നതിനും കാരണമായത്.












Click it and Unblock the Notifications