കൊറൊണവൈറസ്; ഖത്തര്‍ യുവതി മരിച്ചു

സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ആണ് സ്ത്രീയുടെ മരണം വൈറസ് ബാധയെത്തുടര്‍ന്നാണെന്ന് സ്ഥിരീകരണം നല്‍കിയത്. കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് രാജ്യത്ത് നടക്കുന്ന രണ്ടാമത്തെ മരണമാണിത്. മാസങ്ങള്‍ക്ക് മുന്‍പ് ലണ്ടനില്‍ ഒരു യുവാവും കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് മരിയ്ക്കുന്നത്. ഹമാദ് ജനറല്‍ ആശുപത്രിയില്‍ വച്ചാണ് സ്ത്രീ മരിയ്ക്കുന്നത്. ഇതേ ആശുപത്രിയില്‍ വൈറസ് ബാധയെത്തുടര്‍ന്ന് 29 ഉം 59 ഉം വയസ്സുള്ള രണ്ട് പേര്‍ ചികിത്സയിലാണ്.
മെര്‍സ് (മിഡില്‍ ഈസ്റ്റ് റെസ്പിരേറ്ററി സിന്‍ഡ്രോം) എന്ന രോഗമാണ് ഈ വൈറസ് പരത്തുന്നത്. 2012 ലാണ് വൈറസിനെക്കുറിച്ചുള്ള മുന്നറിയിപ്പ് ലോകാരോഗ്യ സംഘടന നല്‍കിയത്. അറബ് രാഷ്ട്രങ്ങളില്‍ പലയിടത്തും വൈറസിന്‍റെ ഭീതി നില നില്‍ക്കുന്നുണ്ട്.












Click it and Unblock the Notifications