ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ജനവരി 2 ന്

'സമ്മര്‍ ഈസ് ദുബായ്' എന്ന പേരില്‍ കഴിഞ്ഞ മൂന്ന് മാസങ്ങളായി നടത്തിവന്ന ആഘോഷങ്ങളില്‍ ഒട്ടേറെ ടൂറിസ്റ്റുകളെ ആകര്‍ഷിയ്ക്കാന്‍ കഴിഞ്ഞുവെന്ന് ഭരണകൂടം വ്യക്തമാക്കി. പത്തൊന്‍പതാമത് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലാണ് 2014 ല്‍ നടക്കുന്നത്. വിനോദസഞ്ചാരികളെ ആകര്‍ഷിയ്ക്കുകയും സാമ്പത്തികമേഖലയെ ശക്തിപ്പെടുത്തപകയുമാണ് ഫെസ്റ്റിവല്‍ സംഘടിപ്പിയ്ക്കുന്നതിലൂടെ അധികൃതര്‍ ലക്ഷ്യമിടുന്നത്. ഡി എസ് എഫ് ആരംഭിയ്ക്കുന്നതിന് നാല് മാസങ്ങള്‍ മുന്‍പാണ് പ്രഖ്യാപനം ഉണ്ടായത്.
മുന്‍പ് നടന്ന 18 ഡിഎസ്എഫുകളിലൂം കൂടി 4കോടി 70 ലക്ഷം വിദേശികളെ രാജ്യത്തേയ്ക്ക് ആകര്‍ഷിയ്ക്കാനും കോടിക്കണക്കിന് രൂപയുടെ വരുമാനം ഇത് വഴി നേടാനും അധികൃതര്‍ക്ക് കഴിഞ്ഞു. ലോകത്ത് ഏറ്റവും വിജയകരമായി നടക്കുന്ന ഷോപ്പിംഗ് ഫെസ്റ്റിവലുകളില്‍ ഒന്നാണ് ഡിഎസ്എഫ്. 2020 ഓട് കൂടി രാജ്യത്ത് പ്രതി വര്‍ഷം എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം 2കോടിയാക്കാനാണ് പ്രയത്‌നിയ്ക്കുന്നതെന്ന ദുബായ് ഭരണാധികാരി ഷേയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. 1996 ലാണ് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ആരംഭിച്ചത്.












Click it and Unblock the Notifications