ദുബായ്: ദുബായിലെ ആദ്യത്തെ അനാഥാലയമായ ഫാമിലി വില്ലേജിന് ലാന്‍ഡ് മാര്‍ക്ക് ഗ്രൂപ്പിന്റെ സഹായം. അനാഥാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടത്തുന്നതിന് വേണ്ടിയാണ് ലാന്‍ഡ് മാര്‍ക്ക് ഒരു കോടിയിലധികം രൂപ അനാഥാലയത്തിന് സഹായം നല്‍കുന്നത്. സാധരണക്കാര്‍ക്ക് സഹായമാകുന്ന ഫാമിലി വില്ലേജ് പദ്ധതിയില്‍ കഴിയുന്നത്രയും സഹായങ്ങള്‍ ചെയ്യുമെന്ന ലാന്‍ഡ് മാര്‍ക്ക് ഗ്രൂപ്പ് വൈസ് ചെയര്‍പേഴ്‌സണ്‍ രേണുക ജഗ്തിയാനി പറഞ്ഞു.സെപ്റ്റംബര്‍ രണ്ടിനാണ് അനാഥാലയത്തിന് സാന്പത്തിക സഹായം പ്രഖ്യാപിച്ചത്
ലാന്‍ഡ് മാര്‍ക്ക് ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളില്‍ എത്തുന്ന ഉപഭോക്താക്കളോട് 100 രൂപോയോളം അനാഥാലയത്തിനായി സംഭാവന നല്‍കാന്‍ ആവശ്യപ്പെടുമെന്നും ഈ തുക ശേഖരിച്ച് അനാഥാലയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിയ്ക്കുമെന്നും അവര്‍ പറഞ്ഞു. കുട്ടികള്‍ക്കായുള്ള അനാഥാലയം രൂപവത്ക്കരിച്ചത് അവ്ഖാഫ് ആന്റ് മൈനേഴ്‌സ് അഫയേഴ്‌സ് ഫൗണ്ടേഷന്‍ (AMAF) ആണ്. അനാഥരായ കുട്ടികള്‍ക്ക് താമസം, ആഹാരം, വസ്ത്രം, വിദ്യാഭ്യാസം എന്നിവ നല്‍കുന്നു
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന മള്‍ട്ടിനാഷണല്‍ കമ്പനിയാണ് ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പ്. ദുബായിലും ഇവര്‍ക്ക് സ്ഥാപനങ്ങളുണ്ട്. 1973 ലാണ് കമ്പനി സ്ഥാപിയ്ക്കുന്നത്. മിക്കി ജഗ്തിയാനിയാണ് സ്ഥാനത്തിന്റെ സിഇഒ. ദുബായാണ് ലാന്‍ഡ് മാര്‍ക്കിന്റെ പ്രധാന ബിസിനസ് കേന്ദ്രം.
Family Village -- will soon receive $2,72,257 from Landmark group to support the establishment of an endowment or investment fund for its operations, the retail and hospitality giant announced Monday.