ഷാര്‍ജ; ഡ്രൈവറുടെ ബുദ്ധി, ദുരന്തം ഒഴിവായി
ഷാര്‍ജ: വലിയൊരു ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് ഇഹ്‌സാനുള്ള ഖാന്‍ എന്ന ടാക്‌സി ഡ്രൈവര്‍. തലനാരിഴയ്ക്കാണ് മരണത്തില്‍ നിന്ന് ഇയാളും ടാക്‌സിയില്‍ ഉണ്ടായിരുന്ന രണ്ട് യാത്രക്കാരും രക്ഷപ്പെട്ടത്. ഡ്രൈവറിന്റെ ബുദ്ധിപരമായി നീക്കം കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്. അല്‍ഖാസിമിയ സിഗ്നലിന് സമീപം സെപ്റ്റംബര്‍ രണ്ട് തിങ്കളാഴ്ച വൈകിട്ടാണ് ഇഹാസാന്റെ ഖാന്‍ കത്തിയമര്‍ന്നത്.

അല്‍ഖാസിമിയ തെരുവിലൂടെ രണ്ട് യാത്രക്കാരുമായി വരികയായിരുന്ന ഇഹ്സാനുള്ള. പെട്ടന്നാണ് കാറിന്റെ ബോണറ്റില്‍ നിന്ന് ചെറുതായി പുക ഉയരുന്നത് ഇയാളുടെ ശ്രദ്ധയില്‍പെട്ടത്. ആദ്യം അത് കാര്യമാക്കിയില്ലെങ്കിലും പുക ഉയരാന്‍ തുടങ്ങിയതോടെ ഇഹ്‌സാന് അപടകം മണത്തു. ഉടന്‍ തന്നെ യാത്രക്കാരോട് പുറത്തിറങ്ങാന്‍ അയാള്‍ ആവശ്യപ്പെട്ടു.
ഇഹ്‌സാനും കാറിന് പുറത്തിറങ്ങി. എഞ്ചിന്‍ തകരാറായിരിയ്ക്കും പുക ഉയരാന്‍ കാരണമെന്നാണ് ഇയാള്‍ കരുതിയത്. എന്നാല്‍ നിമിഷ നേരത്തിനുള്ളില്‍ കാര്‍ കത്തിയമരുകയായിരുന്നു. ടയര്‍ കത്തുന്നതിന്റെ രൂക്ഷം ഗന്ധം പരന്നതോടെ പ്രദേശവാസികള്‍ ഒന്നടങ്കം സംഭവ സ്ഥലത്തേയ്ക്ക് എത്തി. അധികം വൈകാതെ പൊലീസും.
ഒന്നു സംസാരിയ്ക്കാന്‍ പോലുമാകാതെ നില്‍ക്കുകയായിരുന്ന ഇഹ്‌സാനുള്ള. മരണം മിനിട്ടുകളുടെ വ്യത്യാസത്തില്‍ തന്നെയും രണ്ട് യാത്രക്കാരെയും കടന്ന് പോയതിലുള്ള അതിശയമായിരുന്നു അയാളുടെ മുഖത്ത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് കാര്‍ നന്നാക്കുന്നതിനായി വര്‍ക്കുഷോപ്പില്‍ കൊടുത്തതെന്നും വാഹനത്തിന് യാതൊരു തകരാറുമില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications