സൗദി;യജമാനത്തിയെ തലയ്ക്കടിച്ചു,വേലക്കാരി ഒളിവില്‍
റിയാദ്: സൗദിയില്‍ വീട്ടമ്മയെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം വേലക്കാരി രക്ഷപ്പെട്ടു. എത്തിയോപ്യക്കാരിയായ വേലക്കാരിയാണ് തന്റെ യജമാനത്തിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച ശേഷം വീട്ടില്‍ നിന്ന് ഓടിപ്പോയത്. പരുക്കേറ്റ 35 വയസ്സുള്ള സൗദി യുവതി ഇപ്പോള്‍ അഹദ് റഫീദയിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലാണ്.
യുവതിയുടെ തലയ്ക്ക് പിന്നിലാണ് സ്റ്റീല്‍ ചുറ്റികകൊണ്ട് വേലക്കാരി അടിച്ചത്. തുടര്‍ന്ന് തലയ്ക്ക് പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് കുട്ടികളുടെ അമ്മയാണ് പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന സ്ത്രീ. പ്രതിയ്ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.

വേലക്കാരി യജമാനത്തിയെ ആക്രമിച്ചതിന്റെ കാരണം ഇത് വരെയും വ്യക്തമായിട്ടില്ലെന്നും കുറ്റക്കാരിയെ കണ്ടെത്തുന്നതിനായി ഒരു സംഘം പൊലീസുകാരെ നിയോഗിച്ചിട്ടുണ്ടെന്നും ക്യാപ്ടന്‍ മുഹമ്മദ് അല്‍ ഷഹ്‌റാനി പറഞ്ഞു. സൗദി അറേബ്യയില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ എത്തിയോപ്യന്‍ വീട്ടുജോലിക്കാര്‍ നടത്തിയ അക്രമങ്ങളില്‍ ഏറ്റവും ഒടുവിലത്തേത് ഇതാണെന്നും ആഫ്രിക്കന്‍ വീട്ട് ജോലിക്കാര്‍ക്കുള്ള വിസ കഴിഞ്ഞ മാസം മുതല്‍ തന്നെ നിര്‍ത്തലാക്കിയെന്നും പൊലീസ് പറഞ്ഞു.












Click it and Unblock the Notifications