ദുബായ്: ദേശീയ തിരിച്ചറിയല്‍ കാര്‍ഡുകള്‍ക്ക് ഇനിമുതല്‍ പുതിയ അപേക്ഷാഫോം. ഓണ്‍ലൈനിലൂടെ അയയ്ക്കാന്‍ കഴിയുന്നവയാണ് പുതിയ അപേക്ഷാ ഫോമുകളെന്ന് എമിറേറ്റ്‌സ് ഐഡന്റിറ്റി അതോറിറ്റി (എയ്ദ) അറിയിച്ചു. വളരെ എളുപ്പമായി പത്ത് മിനുട്ട് കൊണ്ട് അയയ്ക്കാന്‍ കഴിയുന്ന ഈ അപേക്ഷയില്‍ പത്ത് ഘട്ടങ്ങളാണ് ഉള്ളത്. ഓണ്‍ലൈനിലൂടെ തന്നെ അപേക്ഷ അയക്കുന്നതിനാല്‍ 541 രൂപയാണ് ലാഭിയ്ക്കാന്‍ കഴിയുന്നതെന്നും അധികൃതര്‍ അറിയിച്ചു. അപേക്ഷകള്‍ പൂരിപ്പിച്ച് നല്‍കുന്നതിന് ഈടാക്കിയിരുന്ന തുകയാണ് ജനങ്ങള്‍ക്കും കമ്പനികള്‍ക്കും ലാഭിയ്ക്കാന്‍ കഴിയുന്നത്
പുതിയ അപേക്ഷാഫോം നിലവില്‍ വരുന്നതോടെ നൂറ് കോടയിലധികം രൂപയാണ് രാജ്യത്താകമാനം ലാഭിയ്ക്കാന്‍ കഴിയുന്നതെന്ന് എയ്ദ ഡയറക്ടര്‍ ഡോ അലി മുഹമ്മദ് അല്‍ ഘൗരി ഏപ്രിലില്‍ പറഞ്ഞിരുന്നു. പുതിയ അപേക്ഷ ഫോം വളരെ ലളിതവും വ്യക്തതയുള്ളതുമാണെന്ന് അധികൃതര്‍ അറിയിച്ചു.
സമൂഹത്തിലെ എല്ലാത്തരം ആളുകള്‍ക്കും വളരെ എളുപ്പത്തില്‍ ഉപയോഗിയ്ക്കാവുന്ന തരത്തിലാണ് അപേക്ഷാഫോം രൂപ കല്‍പ്പന ചെയ്തിരിയ്ക്കുന്നത്. അറബിക്, ഇംഗ്ളീഷ് എന്നീഭാഷകളില്‍ അപേക്ഷ ലഭ്യമാണ്. ആദ്യം തിരിച്ചറിയല്‍ കാര്‍ഡിന് വേണ്ടി അപേക്ഷ നല്‍കുന്നവര്‍ക്കും, കാര്‍ഡ് നഷ്ടമാകല്‍, പുതുക്കല്‍ എന്നിവയ്ക്കും പുതിയ അപേക്ഷാഫോം ഉപയോഗിയ്ക്കാം.