Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി: കൊറൊണ വൈറസ് ബാധ 2പേര്‍ മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് രണ്ട് പേര്‍ മരിച്ചതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. രണ്ട് പേര്‍ രോഗം ബാധിച്ച് ചികിത്സയിലാണ്. സെപ്റ്റംബര്‍ ഏഴ് ശനിയാഴ്ചയാണ് കൊറോണവൈറസ് ബാധയെത്തുടര്‍ന്ന് രണ്ട് മരണങ്ങള്‍ ഉണ്ടായതായി ആരോഗ്യമന്ത്രാലയം അറിയിച്ചത്. ആരോഗ്യമേഖലയില്‍ തന്നെ ജോലിചെയ്തിരുന്ന റിയാദ് സ്വദേശിയായ 41 കാരനും ഹഫര്‍ അല്‍ ബത്തേന്‍ സ്വദേശിയായ 79 കാരനുമാണ് രോഗം ബാധിച്ച് മരിച്ചത്.

Saudi Arabia

റിയാദിലും ഹഫര്‍ അല്‍ ബത്തേനിലുമായി 30 ഉം 47 വയസ്സുള്ള രണ്ട് യുവാക്കള്‍ വൈറസ് ബാധിച്ച് ചികിത്സയിലാണ്. സൗദി അറേബ്യയില്‍ കൊറൊണ വൈറസ് ബാധിച്ച് മരിയ്ക്കുന്നവരുടെ എണ്ണം 44 ആയി. ഖത്തറിലും രോഗം സ്ഥിരീകിച്ചിരുന്നു. മെര്‍സ് എന്ന രോഗമാണ് കൊറോണ വൈറസ് പരത്തുന്നത്. സാര്‍സ് രോഗം പരത്തുന്ന ഇനത്തില്‍പെട്ട വൈറസ് തന്നെയാണ് ഈ സാംക്രമിക രോഗവും പരത്തുന്നത്. എന്നാല്‍ സാര്‍സിനെപ്പോലെ വളരെ പെട്ടന്ന് മനുഷ്യനില്‍ നിന്ന് മനുഷ്യനിലേയ്ക്ക് ഈ രോഗം പടര്‍ന്ന് പിടിയ്ക്കില്ല.

കഴിഞ്ഞവര്‍ഷം ലോകാരോഗ്യ സംഘടനം 102 പേരില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതായി പറഞ്ഞു. ഇവരില്‍ പകുതിയിലധികം പേരും മരിച്ചു. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ 2012ല്‍ ആണ് രോഗം ആദ്യം സ്ഥിരീകരിയ്ക്കുന്നത്. ഖത്തറില്‍ നിന്നും സൗദി അറേബ്യയിലേയ്ക്ക് പോയ യുവാവിനാണ് രോഗം പിടിപെട്ടത്.
പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്ക് പുറമെ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ടുണീഷ്യ എന്നീ രാജ്യങ്ങളിലും രോഗം കണ്ടെത്തി. കടുത്ത ചുമ, പനി, ന്യൂമോണിയ എന്നിവയാണ് കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+