സൗദി പൗരന്‍ വെടിയേറ്റ് മരിച്ചു
റിയാദ്: തോക്ക് വൃത്തിയാക്കുന്നതിനിടയില്‍ അബദ്ധത്തില്‍ വെടിപൊട്ടി സൗദി പൗരന്‍ മരിച്ചു. 60 വയസ്സുള്ള അറബിയാണ് മരിച്ചത്. താടിയെല്ലിന് വെടിയേറ്റ ഇയാളെ ആശുപത്രിയില്‍ എത്തിയ്ക്കാന്‍ ശ്രമിച്ചെങ്കിലും മരിച്ചു. സംഭവത്തിന് പിന്നില്‍ അട്ടിമിറിയില്ലെന്നാണ് പൊലീസ് പറയുന്നത്.

ഇയാള്‍ വേട്ടയ്ക്ക് ഉപയോഗിയ്ക്കുന്ന തോക്കായിരുന്നു അപകടം ഉണ്ടാക്കിയത്. ബോധപൂര്‍വം ആരും വൃദ്ധനെ അപായപ്പെടുത്താന്‍ ശ്രമിച്ചതല്ലെന്നും പൊലീസ് പറഞ്ഞു. സെപ്റ്റംബര്‍ എട്ട് ഞായറാഴ്ചാണ് സംഭവം നടക്കുന്നത്. പ്രാദേശിക മാധ്യമങ്ങളാണ് വാര്‍ത്ത പുറത്ത് വിട്ടത്
പാലില്‍ സോപ്പ്‌പൊടി കലര്‍ത്തി കുഞ്ഞിന് നല്‍കി
സൗദിയില്‍ എത്തിയോപ്യക്കാരിയായ വീട്ടുജോലിക്കാരിയാണ് ക്‌ളോറോക്‌സ് സോപ്പ്‌പൊടി കലര്‍ത്തിയ പാല്‍ കുഞ്ഞിന് നല്‍കിയത്. ഇവര്‍ ജോലിചെയ്യുന്ന വീട്ടിലെ ഒന്നര വയസ്സ് പ്രായമുള്ള കുട്ടിയ്ക്കാണ് പാലിനൊപ്പം സോപ്പ് പൊടി കലര്‍ത്തി നല്‍കിയത്. ജോലിക്കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു
പാല്‍ കുടിച്ച് അവശ നിലയിലായ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. കുഞ്ഞിന് പാല്‍ നല്‍കിയ കുപ്പിയില്‍ സോപ്പ്‌പൊടിയുടെ അവശിഷ്ടങ്ങള്‍ കണ്ടതിനെത്തുടര്‍ന്നാണ് കുട്ടിയുടെ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കിയത്. എത്തിയോപ്യക്കാരായ വീട്ടുജോലിക്കാർ രാജ്യത്ത് ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായി പൊലീസ് പറയുന്നു.












Click it and Unblock the Notifications