സിറിയെക്കെതിയ യുദ്ധപ്രമേയവുമായി യുഎസ് സെനറ്റ്
വാഷിംഗ്ടണ്‍: സിറിയയ്‌ക്കെതിരെ യുഎസ് സെനറ്റ് പ്രമേയം തയ്യാറാക്കി. യുഎസ് സെനറ്റ് ഫോറിന്‍ റിലേഷന്‍ കമ്മിറ്റിയാണ് സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ നടപടികള്‍ക്കെതിരെയുള്ള അമേരിയ്ക്കയുംട സൈനിക നീക്കത്തിന് പ്രമേയം തയ്യാറാക്കിയിരിയ്ക്കുന്നു. 60 ദിവസം മാത്രമേ സിറിയയില്‍ സൈനിക നടപടികകള്‍ നടത്താന്‍ പാടുള്ളൂ എന്നാണ് പ്രമേയത്തില്‍ പറയുന്നത്.

പ്രമേയത്തിന് അംഗീകാരം ലഭിയ്ക്കുന്നതിന് വേണ്ടി സെപ്റ്റംബര്‍ നാലാം തീയതി പ്രമോയം വോട്ടിനിടും. ഫോറിന്‍ റിലേഷന്‍സ് കമ്മിറ്റി ചെയര്‍മാന്‍ റോബര്‍ട്ട് മെനെന്‍ഡസ് ആണ് ഇക്കാര്യം പറഞ്ഞത്. മാത്രമല്ല അടിയന്തര ഘട്ടങ്ങളില്‍ പ്രവര്‍ത്തിയ്ക്കുന്നതിന് ചെറിയ തോതില്‍ രക്ഷാപ്രവര്‍ത്തന സംവിധാനങ്ങളെ സജ്ജമാക്കും.
സിറിയയില്‍ ജനങ്ങളുവടെ ജീവന് ഭീഷണിയാകുന്ന അസദ് ഭരണകൂടത്തിനെതിരായ സൈനിക നടപടികള്‍ക്ക് മുന്‍കൈ എടുക്കുന്നതിന് ഒബാമയ്ക്ക് സര്‍വ്വ പിന്തുണയും നല്‍കുന്നതാണ് പ്രമേയം. വളരെ ചുരുങ്ങിയെ സമയത്തിനുള്ളില്‍ തന്നെ സിറിയയില്‍ സൈനിക നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് പ്രമേയത്തില്‍ പറയുന്നത്. സെപ്റ്റംബര്‍ മൂന്ന് ചൊവ്വാഴ്ച വൈകുന്നേരത്തോട് കൂടി പ്രമോയത്തിന്‍റെ പകര്‍പ്പുകള്‍ എല്ലാ സെനറ്റ് അംഗങ്ങള്‍ക്കും നല്‍കി. പ്രമേയം അംഗീകരിയ്ക്കുന്നതിനെപ്പറ്റിയുള്ള തീരുമാനം ഒരാഴ്ചയ്ക്കകം അറിയാം.












Click it and Unblock the Notifications