Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമലംഘനങ്ങള്‍ നടത്തിയ മൂവ്വായിരത്തിലധികം വാഹനങ്ങള്‍ പോലീസ് പിടിച്ചെടുത്തു

അജ്മാന്‍: ചുവപ്പു സിഗ്‌നല്‍ മറികടക്കല്‍, മദ്യപിച്ച് വാഹനം ഓടിക്കല്‍, വാഹനങ്ങള്‍ പുതുക്കാതെ നിരത്തിലിറക്കല്‍, ഇന്‍ഷൂറന്‍സ് രേഖകള്‍ ഇല്ലാതെ വാഹനം ഓടിക്കല്‍ തുടങ്ങി നിരവധി നിയമലംഘനങ്ങള്‍ നടത്തിയ ഏതാണ്ട് 3500 ലധികം വാഹനങ്ങള്‍ ഈ വര്‍ഷം അജ്മാന്‍ പോലീസ് വലയിലായി.

വാഹനങ്ങള്‍ പിടിച്ചെടുക്കല്‍ ആരംഭിച്ചതോടെ ഗുരുതരമായ നിയമലംഘനങ്ങള്‍ക്ക് കുറവു വന്നതായി പോലീസ് അറിയിച്ചു. ചുവപ്പ് സിഗ്‌നല്‍ മറികടന്നുള്ള ലംഘനങ്ങളാണ് ഏറ്റവും ഗുരുതരായി അധിക്രതര്‍ കാണുന്നത്. അപകടം ഉണ്ടായാല്‍ കാരണം കണ്ടെത്തിയതിനു ശേഷമാണ് വാഹനം പിടിച്ചെടുക്കുന്നതടക്കമുള്ള നടപടികള്‍ പോലീസ് കൈകൊള്ളുന്നത്.

dubai-traffic

അനുവദിച്ചതിലും കൂടുതലായി ഗ്ലാസുകളില്‍ സ്റ്റിക്കര്‍ പതിക്കല്‍, അമിത ഭാരം കയറ്റല്‍ തുടങ്ങിയ കേസുകളിലെല്ലാം ഒരു മാസം വാഹനം പിടിച്ചെടുക്കുവാനുള്ള അധികാരം പോലീസിനുണ്ട്. ഹെവി വാഹനങ്ങളാണ് നിയമലംഘനം നടത്തുന്നതെങ്കില്‍ രണ്ട് മാസം വരെ വാഹനം പോലീസ് പിടിച്ചെടുക്കുമെന്ന് ഗതാഗത വകുപ്പ് തലവന്‍ കേണല്‍ അലി ഹുദൈ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+