അടിമലത്തുറ സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക്
ദുബായ്: അടിമലത്തുറ സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ അസ്വ യു.എ.ഇ, കുവൈറ്റ്, ഖത്തര്‍, സിംഗപ്പൂര്‍, ആസ്ട്രേലിയ - യൂറോപ്പ് എന്നീ രാജ്യങ്ങളില്‍ കൂടി യൂണിറ്റ് രൂപീകരിച്ച് മുന്നോട്ട് പോകുവാന്‍ തീരുമാനിച്ചതായി ചീഫ് കോര്‍ഡിനേറ്റര്‍ അടിമലത്തുറ.ഡി.ക്രിസ്തുദാസ് അറിയിച്ചു.
ബിഷപ്പ് ഡോക്ടര്‍ ക്രിസ്തുദാസ്. ആര്‍ മുഖ്യരക്ഷാധികാരിയും, ഫാദര്‍ ജെറാള്‍ഡ് സാവിയോ കൂട്ടായ്മയുടെ രക്ഷാധികാരിയുമായിരിക്കും. അംബ്രോസ് ജോര്‍ജ്ജ് ഖത്തര്‍, ജെയിംസ് ബെയിസില്‍ കുവൈറ്റ്, യേശുദാസ് സൈമണ്‍ സിംഗപ്പൂര്‍, ബിബിന്‍ ജോസ് പ്രകാശ് ഓസ്ട്രേലിയ യൂറോപ്പ് എന്നിവര്‍ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്.

തിരുവനന്തപുരം ലത്തീന്‍ അതിരൂപതയില്‍ അടിമലത്തുറ ഇടവക നിവാസികളുടെ സാമൂഹിക, ക്ഷേമവികസന, വിദ്യാഭ്യാസ, ആരോഗ്യ, സാമ്പത്തിക, തൊഴില്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി രൂപീകരിച്ച പ്രവാസി കൂട്ടായ്മയാണ് അടിമലത്തുറ സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷനെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.












Click it and Unblock the Notifications