ദുബായ്: 21 വിമാനങ്ങള്‍ റദ്ദാക്കി, പിന്നില്‍ മഞ്ഞുവീഴ്ച!!
ദുബായ്: ശക്തമായ മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് ദുബായ് വിമാനത്താവളത്തിലേയ്ക്കുള്ള 21 വിമാനങ്ങള്‍ റദ്ദാക്കി. എയര്‍ലൈന്‍ കമ്പനികളുമായി ചേര്‍ന്ന് വിമാന സര്‍വ്വീസ് മാറ്റി ഷെഡ്യൂള്‍ ചെയ്യാനുള്ള സൗകര്യമൊരുക്കുമെന്നും എമിറേറ്റ്സ് എയര്‍ലൈന്‍ വ്യക്തമാക്കി. വെള്ളിയാഴ്ച മുതല്‍ യുഎഇയിലുള്ള മഞ്ഞുവീഴ്ച ശനിയാഴ്ചയും തുടരുകയായിരുന്നു. ഇതോടെ ദുബായ് വിമാനത്താവളത്തില്‍ നിന്നുള്ള പല സര്‍വ്വീസുകളും നേരം വൈകിയിരുന്നുവെന്ന് എമിറേറ്റ്സ് വക്താവ് വ്യക്തമാക്കി.
എമിറേറ്റ്സ് എയര്‍ലൈന്‍സ് പുറത്തിറക്കിയ പ്രസ്താവനയില്‍ യാത്രക്കാര്‍ക്ക് നേരിട്ട ബുദ്ധിമുട്ടിന് ക്ഷമാപണവുമായി എമിറേറ്റ്സ് രംഗത്തെത്തിയിട്ടുണ്ട്. മഞ്ഞ് വീഴ്ച ശക്തമായതോടെ സ്ഥിതി നിയന്ത്രണ വിധേയമല്ലാത്തതിനാലാണ് സര്‍വ്വീസ് റദ്ദാക്കിയതെന്നും യാത്രക്കാരുടെയും ജീവനക്കാരുടേയും സുരക്ഷയ്ക്കാണ് പ്രാധാന്യം കല്‍പ്പിക്കുന്നതെന്നും എമിറേറ്റ്സ് പ്രസ്താവനയില്‍ വ്യക്തമാക്കി. വിമാനങ്ങളുടെ സമയക്രമം യാത്രക്കാര്‍ വെബ്ബ്സൈറ്റില്‍ പരിശോധിക്കണമെന്നും എമിറേറ്റ്സ് ആവശ്യപ്പെട്ടിട്ടുണ്ട്.

മഞ്ഞുവീഴ്ചയോടെ ബുധനാഴ്ച മുതല്‍ ദുബായില്‍ 100 മീറ്റര്‍ വരെയുള്ള കാഴ്ച തടസ്സപ്പെട്ടതിനാല്‍ ദുബായ് വിമാനത്താവളത്തില്‍ നിന്നും അല്‍ മക്തൂം വിമാനത്താവളത്തില്‍ നിന്നുമുള്ള വിമാന സര്‍വ്വീസുകളെ ബാധിച്ചതായി ഫ്ളൈ ദുബൈ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതോടെ വിമാന സര്‍വ്വീസുകള്‍ റദ്ദാക്കുകയോ വൈകിപ്പിക്കുകയോ അടുത്തുള്ള വിമാനത്താവളത്തിലേയ്ക്ക് വഴി തിരിച്ചുവിടുകയോ ആണ് അവലംബിക്കാവുന്ന മാര്‍ഗ്ഗമെന്നും ഫ്ളൈ ദുബായ് വ്യക്തമാക്കി.
-
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം












Click it and Unblock the Notifications