രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച വന്‍ മയക്കുമരുന്ന് ശേഖരം അബുദാബി പോലീസ് പിടികൂടി
അബുദാബി: അതിര്‍ത്തി കടത്താന്‍ ശ്രമിക്കുന്നതിനിടെ അബുദാബിയില്‍ വന്‍ മയക്കുമരുന്ന് പോലീസ് പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് പിടികൂടിയിട്ടുണ്ട്. അബുദാബി പോലീസിനു ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്‍ന്ന് നടത്തിയ വ്യാപകമായ തിരച്ചിലിലാണ് ട്രക്കിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ച നിലയില്‍ ഹാഷിഷ് കണ്ടെത്തിയത്.
ഏഷ്യന്‍ വംശജനായ ട്രക്ക് ഡ്രൈവറും ട്രക്കിന്റെ ഉടമ സ്വദേശിയുമാണ് പോലീസിന്റെ പിടിയിലായിരിക്കുന്നത്. 213 കിലോ ഹാഷിഷ് യുവാക്കള്‍ക്കിടയില്‍ വില്‍പന നടത്താനാണ് കൊണ്ടുവന്നിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

രാജ്യത്തെ യുവാക്കളെ നശിപ്പിക്കുകയും രാജ്യത്തിന്റെ സുരക്ഷയ്ക്ക് തന്നെ വന്‍ ഭീഷണിയായേക്കാവുന്നതുമായ പ്രതികളെ ക്യത്യ സമയത്ത് വലയിലാക്കാന്‍ സാധിച്ച അന്യേഷണ സംഘത്തെ ഡയറക്ടര്‍ ജനറല്‍ മഖ്തൂം അല്‍ ശരീഫി അഭിനന്ദിച്ചു.












Click it and Unblock the Notifications