നിലവാരമില്ലാത്ത അബുദാബിയിലെ 24 സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് പ്രവേശനത്തിന് വിലക്ക്
അബുദാബി: നിലവാരമില്ലാത്ത 24 സ്‌കൂളുകളില്‍ പുതിയ വിദ്യാര്‍ത്ഥികള്‍ക്ക് അബുദാബി വിദ്യാഭ്യാസ വകുപ്പ് അഡ്മിഷന്‍ വിലക്കി. കൗണ്‍സിലിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സ്‌കൂളുകള്‍ക്ക് സാധിക്കാത്ത സാഹചര്യത്തിലാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.
സ്‌കൂളുകളില്‍ പലതവണ പരിശോധന നടത്തുകയും നിലവാരം ഉയര്‍ത്തുന്നതിന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. വിലക്ക് ഏര്‍പ്പെടുത്തിയ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ അടുത്ത അധ്യയന വര്‍ഷത്തില്‍ പുതിയ സ്‌കൂള്‍ കണ്ടെത്തേണ്ടി വരും.

ഗുണനിലവാരമുള്ള സ്‌കൂളുകളില്‍ പഠിയ്ക്കുക എന്നത് കുട്ടികളുടെ അവകാശമാണ് എന്ന് കൗണ്‍സില്‍ പറയുന്നു. സാമ്പത്തിക സ്ഥിതിയ്ക്ക് അനുയോജ്യമായ സ്‌കൂളുകള്‍ ഇനിയും ഉണ്ടെന്നാണ് കൗണ്‍സില്‍ പറയുന്ന ത്. 24 സ്വകാര്യ സ്‌കൂളുകള്‍ പൂട്ടിയതോടെ മാതാപിതാക്കള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.












Click it and Unblock the Notifications