സ്വര്‍ണ ഐപാഡ് വേണോ? ബുര്‍ജ് അല്‍ അറബില്‍ അതിഥിയാവൂ
ദുബായ് : ബുര്‍ജ് അല്‍ അറബിനെ കുറിച്ച് കേട്ടിട്ടില്ലേ? ലോകത്തിലെ ഏറ്റവും ആഡംബരപൂര്‍ണമായ ഹോട്ടലാണ് ദുബായിലെ ബുര്‍ജ് അല്‍ അറബ് . ആഡംബരത്തില്‍ ലോകത്തിലെ സെവന്‍സ്റ്റാര്‍ ഹോട്ടലുകളില്‍ ഒന്നാമതായ ഇവിടെ താമസിക്കാനെത്തുന്ന അതിഥികള്‍ക്ക് സ്വര്‍ണത്തില്‍ പൊതിഞ്ഞ സേവനമാണ് ഹോട്ടലിന്റെ അധികൃതര്‍ ഒരുക്കിയിരിക്കുന്നത്.
24 കാരറ്റ് സ്വര്‍ണം പ്ലേറ്റ് ചെയ്ത ഐപാഡാണ് ഹോട്ടലില്‍ നിന്നും അതിഥികള്‍ക്ക് സമ്മാനിക്കുന്നത്. ഹോട്ടലിന്റെ എല്ലാ സൗകര്യങ്ങളെപ്പറ്റിയും റസ്റ്ററന്റിലെ ഭക്ഷണത്തിനുള്ള വിഭവങ്ങളെപ്പറ്റിയും സ്പാ ട്രീറ്റ്‌മെന്റുകളെക്കുറിച്ചും ഇതില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.

ഹോട്ടലിന് വേണ്ടി പ്രത്യേകമായി തയ്യാറാക്കിയിട്ടുള്ള ഈ ഐപാഡ് ബ്രിട്ടീഷ് കന്പനി ഗോള്‍ഡ് ആന്റ് കോ ലണ്ടനാണ് തയ്യാറാക്കിയിരിക്കുന്നത്. സ്വര്‍ണ ഐപാഡും ഹോട്ടലും അവയുടെ ഗുണമേന്മയിലും രൂപഭംഗിയിലും അസാധാരണമാണെന്നാണ് കന്പനി സി.ഇ.ഒ അംജദ് അലിയുടെ അഭിപ്രായം.
ഇവിടെ ഒരു ദിവസം താമസിക്കാന്‍ അക്ഷരാര്‍ത്ഥത്തില്‍ വലിയ തുക കൊടുക്കേണ്ടി വരും. ഒരു രാത്രി ഇവിടെ കഴിയാന്‍ ഡബിള്‍ റൂമുകള്‍ക്ക് 93,143 രൂപയും റോയല്‍ സ്യൂട്ടുകള്‍ക്ക് 11,347,42 രൂപയുമാണ് ഈടാക്കുന്നത്.












Click it and Unblock the Notifications