സൗദിയില്‍ വീട്ടുജോലിയ്ക്ക് എത്തിയ ഇന്ത്യക്കാരി പെണ്‍കുട്ടിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
റിയാദ്: സൗദിയില്‍ വീട്ടുജോലിയ്ക്ക് എത്തിയ പെണ്‍കുട്ടി മര്‍ദനത്തിന് ഇരയായി കൊല്ലപ്പെട്ടു. 25 കാരിയായ ഹൈദരാബാദ് സ്വദേശിനി അസിമയാണ് വ്യാഴ്യാഴ്ച മരിച്ചത്. ക്രൂരമായ മര്‍ദനത്തെ തുടര്‍ന്ന് ശ്വാസകോശത്തില്‍ അണുബാധയേറ്റ് കിങ് സൗദി ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.
വ്യാഴ്യാഴ്ച രാവിലെ അസിമയുടെ വീട്ടിലേക്ക് അപരിചിതനായ ഒരാള്‍ പേര് വെളിപ്പെടുത്താതെയാണ് മരണ വാര്‍ത്ത അറിയിച്ചത്. രണ്ട് മാസം മുന്‍പാണ് അസിമ വീട്ടുക്കാരുമായി അവസാനമായി സംസാരിച്ചത്. താന്‍ ജോലി ചെയ്യുന്ന വീട്ടുക്കാര്‍ ഉപദ്രവിക്കുന്നുണ്ടെന്നും ഇവിടെ നിന്നും രക്ഷിക്കണമെന്നും അസിമ പറഞ്ഞിരുന്നു.

ഇന്ത്യക്കാരി കൊല്ലപ്പെട്ടു
സൗദിയില്‍ വീട്ടു ജോലിയ്ക്ക് പോയ ഇന്ത്യക്കാരി പെണ്‍കുട്ടി കൊല്ലപ്പെട്ടു. ജോലി ചെയ്യുന്ന വീട്ടുക്കാര്‍ തന്നെ ശാരീരികപരമായി ഉപദ്രവിക്കുന്നുണ്ടെന്ന് അസിമ നേരത്തെ വീട്ടിലേക്ക് വിളിച്ച് പറഞ്ഞിരുന്നു.

കൊലപാതകം
ക്രൂരമായ മര്‍ദനത്തെ തുടര്‍ന്ന് ശ്വാസകോശത്തില്‍ അണുബാധ ഏറ്റിരുന്നു. അസിമയുടെ മരണം സ്വാഭാവിക മരണമായി കണക്കാകാന്‍ ആകില്ല. കൊലപാതകത്തിന് തുല്യമാണ്.

സൗദിയില്‍ എത്തിയത്
2015 ല്‍ വിസിറ്റിങ് വിസയ്ക്കാണ് സൗദിയില്‍ എത്തിയത്. ഏജന്റിന്റെ കയ്യില്‍ നിന്നാണ് വിസ ഒപ്പിച്ചത്. പിന്നീട് വിസ കാലാവധി തീര്‍ന്നതിന് ശേഷം അനധികൃതമായി സൗദിയില്‍ തങ്ങുകയായിരുന്നു.

വീട്ടിലേക്ക് വിളിച്ചത്
രണ്ട് മാസം മുന്‍പാണ് അസിമ അവസാനമായി വീട്ടിലേക്ക് വിളിച്ചത്. തന്നെ ഇവിടെ നിന്ന് എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് അസിമ ഫോണില്‍ പറഞ്ഞിരുന്നു.

രക്ഷിക്കാന്‍ ശ്രമിച്ചു
അസിമ വിളിച്ചതിന് ശേഷം സൗദിയില്‍ നിന്നും രക്ഷിക്കാനുള്ള നടപടി ക്രമങ്ങള്‍ നടത്തുകയായിരുന്നു വീട്ടുക്കാര്‍. അതിന് മുന്‍പാണ് അസിമ മരിച്ച വാര്‍ത്ത വീട്ടില്‍ അറിയുന്നത്.












Click it and Unblock the Notifications