ഷാര്‍ജ: വിവാഹത്തിന് തൊട്ട് മുന്‍പ് വധു ഹൃദയാഘാതം മൂലം മരിച്ചു
ഷാര്‍ജ: വിവാഹത്തിന് മണിയ്ക്കൂറുകള്‍ മുമ്പ് ഷാര്‍ജയില്‍ നവവധു ഹൃദാഘാതം മൂലം മരിച്ചു. 25 കാരിയായ അറബ് യുവതിയാണ് ഹൃദയാഘാതം മൂലം മരിച്ചത്. ഷോപ്പിംഗ് നടത്തുന്നതിനിടെയാണ് യുവതി കടയില്‍ കുഴഞ്ഞ് വീണ് മരിച്ചത്.
അല്‍ ഖാസിമി ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പ്രതിശ്രുത വരനും അദ്ദേഹത്തിന്റെ സഹോദരിമാരും സംഭവ സമയത്ത് യുവതിയോടൊപ്പം ഉണ്ടായിരുന്നു.

വിവാഹത്തിന് മൂന്ന് ദിവസം മുമ്പാണ് യുവതി മരിയ്ക്കുന്നത്. വിവാഹ ഒരുക്കങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായിരുന്നു. യുവതിയുടെ അപ്രതീക്ഷിത മരണം എല്ലാവരെയും ദുഖത്തിലാഴ്ത്തി.
യുവതിയ്ക്ക് ഹൃദ്രോഗം ഇല്ലായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. ഏറെ ഉത്സാഹവതിയായിട്ടാണ് യുവതിയെ എപ്പോഴും കാണാറെന്നും ബന്ധുക്കള്‍ പറയുന്നു. യുവതിയുടെ മൃതദേഹം ഷാര്‍ജയില്‍ ഖബറടക്കി.












Click it and Unblock the Notifications